താൾ:Sree Aananda Ramayanam 1926.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരാകാണ്ഡം ൧൫ റ്റവും സുന്ദരമായ ലക്ഷണം തികഞ്ഞവനുമായിരുന്നതിനാൽ ആ ബാലന്നു ലക്ഷമണനെന്നും പേരിട്ടുകൈകേയി ഇരട്ടപെറ്റുണ്ടായ പുത്രന്മാരിൽ മൂത്തവൻ രാജ്യഭരണവിഗ്ദ്ധനാണെന്നു തെളിയിക്കുന്ന ചിഹ്നങ്ഹളോടുകൂടിയിരുന്നതുകൊണ്ട് ആ കുമാരന്നു ഭരതനെന്നും, ഇളയവർ ശത്രുസംഹാരീയാണെന്നു കാണിക്കുന്ന ചിഹ്നങ്ങളുള്ളവനായിരുന്നതുകൊണ്ട് ആ പുത്രന്നു പേരിട്ടു. കുളഗുരുവായ വസിഷ്ഠമഹർഷിയെക്കൊണ്ടാണ് ദശരഥൻ ശാസ്ത്രോക്തവിധിപ്രകാരം നാമകരണം ചെയ്യിച്ചത്.

പുത്രന്മാർ നാലുപേരും ക്രമേണ ക്രമേണ വളർന്നു തുടങ്ങി. മാതാപിതാക്കന്മാർ"കയ്യോ വളരുന്നു കാലോ വളരുന്നു " എന്നിങ്ങിനെ കൌതുകത്തോടെ ലാളിച്ചു വളർത്തിവരുന്ന കാലത്തു പുത്രൻന്മാർ ഓരോ ബാലലീലകളെ ചെയ്തും കൊണ്ടു വന്നു. സുമിത്രാപുത്രനായ ലക്ഷ്മണൻ ശ്രീരാമനോടും ശത്രുഘ്നൻ ഭരതനോടും കൂടിയാണു കളിക്കുവാൻ ഇഷ്ടപ്പെട്ടിരുന്നത്. ദശരഥൻ തന്റെ പുത്രൻന്മാരുടെ ക്രീഡകൾകണ്ട് ഏറ്റവും വാത്സല്യത്തോടുകൂടി അവന്റെ പലതരം സ്വർണ്ണാഭരണങ്ങളെകൊണ്ടും രത്നാഭരണങ്ങളെക്കൊണ്ടും അലങ്കരിക്കുകയും അലങ്കരിക്കുകയും അവരുടെ ലീലകളെ നോക്കി ആനന്ദസാഗരത്തിൽ നിമഗ്നനായും ചെയ്തു. ഇങ്ങിനെ പുതുവാത്സല്യംകൊണ്ടു ദശരഥൻ പരസന്തുഷ്ടനായിരിക്കുന്നകാലത്തൊരു ദിവസം ദശരഥന്ട ഭക്ഷണത്തിനിരുന്ന സമയത്ത് ഇലയിൽ ചോറുവിളമ്പിയപ്പോഴക്കും രാമൻ ഓടിവന്ന് അതിൽനിന്ന് ഒരുപിടി വാരിയെടുത്ത് അതിവേഗത്തിൽ പുറത്തേക്കോടുകയുണ്ടായി. അവനെ പിടിക്കുവാനായി ദശരഥൻ പറഞ്ഞപ്രകാരം കൌസല്യാദേവി പിന്നാലെ ഓടിച്ചെന്നു. പക്ഷേ എത്ര ഓടിയിട്ടും കൌസല്യക്കു രാമനെ പിടികിട്ടിയില്ല. രാമൻ യോഗികളുടെമനസ്സിന്നു പിടികിട്ടാത്തവനാകയാൽ ഇതിൽ ആശ്ചർയ്യമൊന്നുമില്ല.കുറെ കഴിഞ്ഞപ്പോൾ രാമന്റെ അച്ഛന്റെ അരികത്തയ്ക്കുതന്നെ പാഞ്ഞുചെന്നു താൻ വാരിക്കൊണ്ടുപോയ അന്നത്തെ അച്ഛ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/26&oldid=170919" എന്ന താളിൽനിന്ന് ശേഖരിച്ചത്