താൾ:Sree Aananda Ramayanam 1926.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ ആനന്ദരാമായണം

ത്തോടെ ഭുമിദേവിയും ബ്രഹ്മാവും സ്വസ്ഥാനങ്ങളിലേയ്ക്കു മടങ്ങി പോകുകയും ചെയ്തു. മഹാവിഷ്ണു താൻ ഭൂമിദേവിക്കു കൊടുത്ത വാഗ്ദത്തം പോലെ തന്നെ ചിത്രമാസത്തിൽ നവമി തിഥിയിൽ, സൂര്യൻ ഉച്ചത്തിൽ നില്ക്കുന്ന ശുഭമുഹ്രർത്തത്തിൽ , ദശരഥമഹാരാജാവിന്റെ  പ്രഥമപത്നിയായ കൌസല്യാദേവിയുടെ തിരുമകനായിട്ടു, ശംഖചക്രഗദാപത്മങ്ങളാൽ അലംകൃതങ്ങളായ നാലു തൃക്കൈകളോടും അരയിൽ പീതാംബരത്തോടും നീലനമേഘശ്യാമളമായ വർണ്ണത്തോടുംകൂടി തിരുവവതാരം ചെയ്തു.കൌസല്യ  ദേവി തന്റെ പുത്രനായിപ്പിറന്ന വിഷ്ണുഭഗവാനെക്കണ്ടു സന്തുഷ്ടനായിട്ട് ഭക്തി ബഹുമാനങ്ങളോടുകൂടി" ഈ വിഷ്ണു രൂപത്തെ മറച്ചു കിടാവിന്റെ രൂപത്തെ സ്വീകരിക്കേണമേ "എന്നപേക്ഷിക്കുകയും ,ആ അപേക്ഷക്കനുസരിച്ചു ഭഗവാൻ ചതുർ ഭുജരൂപത്തെ ഉപസംഹരിച്ചു ബാലവേഷം കയ്ക്കൊൾകയും ചെയ്തു സുവർണ്ണാഭരണങ്ങളണിഞ്ഞാലത്തെപ്പോലെ തങ്കവർണ്ണം തിളങ്ങുന്ന തിരുമേനിയും,താമരപ്പൂക്കളോടൊത്ത ത്രക്കണ്ണുകളും ,പൂർണ്ണചന്ദ്രനെ വെല്ലുന്ന തിരുമുഖവും ,സൂര്യപ്രകാശത്തെ അതിശയിക്കുന്ന കാന്തി പൂരവും കലർന്ന് അതിസുന്ദരനായബാലനായിട്ടുഭഗവാൻ കൌസല്യ  ദേവിയുടെ ഈറ്റില്ലത്തിൽ ശോഭിച്ചു. വിഷ്ണുവിന്റെ അവതാരത്തിന്നുശേഷം ദശരഥന്റെ  മറ്റൊരുപത്നിയായ

സുമിത്രാദേവിയുടെ പുത്രനായിട്ടു ആദിശേഷനും , അതിനെ തുടർന്നുകൊണ്ടു കൈകേയുടെ പുത്രന്മാരായിട്ടു ശംഖചക്രങ്ങളും അവതരിച്ചു . ഇങ്ങിനെസർവ്വമംഗളരഹിതമായ ശുഭസമയത്തു ദശരഥ മഹാരാജാവിന്നു മൂന്നു ഭാർയ്യമാരിലും കൂടി നാലുപുത്രന്മാർ ഉണ്ടായി . ആ സമയത്തുദേവന്മാർ ദിവ്യവാദ്യങ്ങളെ ഘോഷിച്ചു പുഷ്പവൃഷ്ടി ചെയ്തു അത്യാനന്ദം പ്രദർശിപ്പിച്ചു.

കൌസല്യാനന്ദനനായ പ്രദമപുത്രന്റെ മുഖാരവിന്ദം കാണികൾക്കു പരമാനന്ദപ്രദമായിരുന്നു.അതുകൊണ്ട് ആ പുത്രന്നു'രാമൻ'എന്ന നാമകരണം ചെയ്തു. സുമിത്രയുടെ പുത്രൻ ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/25&oldid=170908" എന്ന താളിൽനിന്ന് ശേഖരിച്ചത്