താൾ:Sree Aananda Ramayanam 1926.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൩ ധരിക്കുകയും ചെയ്തു, ഗർഭലഷണങ്ങളെക്കോണ്ട്,അവർക്കു അതിദിവ്യന്മാരയ പുത്രന്മാർ ഉണ്ടാകുമെന്നു കാണുകയാ,ദശരഥനും നാട്ടുകാരും വലിയ സത്നോഷത്തിൽ നിഗ്നരായി

         സാരണ്ഡം ഒന്നാം സർഗ്ഗം സമാപ്തം.
                  രണ്ടാം സർഗം 
              പരമശിവൻ പറയുന്നു. 

അക്കാലത്ത് ഒരുദിവസം ദൂമിദേവി രാവണന്റ ദുഷ്ട്ടതകൾ സഹിപ്പാൻ വയ്യതായിട്ടു സത്യലോഹത്തു ചെന്നു ബ്രഹ്മാവിനോടു തന്റെ സങ്കടങ്ങൾ അറിയിച്ചു. സങ്കടപരിഹാരത്തുത്തിന്നു ത്രൈലോക്യപാലകനായ മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയാണു വേണ്ടതെന്ന് ബ്രഹ്മവ് പറകയാൽ ഭൂമി ദേവി ബ്രഹ്മാവിനോടും കൂടി ക്ഷീരാബ്ധിശാലിയായവിഷ്ണുവിന്റെ സന്നിധാനത്തെ പ്രാപിച്ചു . ത്രിലോകകണ്ടകനായ രാവണനെക്കൊണ്ടു ഭൂലോകവാസികൾ അനുഭവിക്കുന്ന സങ്കടങ്ങളെ കേട്ടപ്പൾ ദയാർദ്രഹൃദയനായിത്തീർന്ന വിഷ്ണുഭഗവാൻ "നിങ്ങളാരും ഭയപ്പെടേണ്ട. രാവണനിഗ്രഹത്തിന്നായിത്തിർന്ന വിഷ്ണുദഗവാൻ നിങ്ങളാരുംദയപ്പേടെണ്ട രാവണനിഗ്രഹത്തിനായി ഞാൻ ഭൂമിയിൽ അവതരിക്കുന്നുണ്ട്. എനിക്കു സഹായമായിട്ടു ദേവൻന്മാർ ഭൂലോകത്തിൽ വാനരന്മാരായി ജനിക്കട്ടെ. ഞാൻ അയോദ്ധ്യാധിപതിയായ ദശരഥന്റെ പുത്രനായി രാമൻ എന്നു പേരിലാണവതരിപ്പാൻ പോകുന്നത് . ദശരഥൻ എനിക്കു പട്ടാഭിഷേകം ചെയ്യുവാൻ ശ്രമിക്കും . ആ ശ്രമം സഫലമായാൽ രാവണനിഗ്രഹത്തിന്നു സൌകർയ്യമാകയില്ല.അതു കൊണ്ടു പട്ടാഭിഷേകം മുടക്കുവനായി ദുന്ദഭി എന്ന അപ്സരസ്ത്രി മന്ഥരയായി ജനിക്കണം. അവൾ പിന്നെ ദ്വാപരയുഗത്തിന്റെ അവസാനത്തിൽ കംസന്റെ നഗരത്തിൽ ഒരു കൂനിയായി ജനിക്കും" എന്നിങ്ങിനെ അരുളിച്ചെയ്തു. അതുകേട്ടു സമാധാന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/24&oldid=170897" എന്ന താളിൽനിന്ന് ശേഖരിച്ചത്