താൾ:Sree Aananda Ramayanam 1926.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്യതീർത്ഥം എന്നിങ്ങിനെ സീതയോടു പറഞ്ഞിട്ടു ശ്രീരാമൻ വിഭീഷണന്റെ വാക്കുപ്രകാരം പുഷ്പകവിമാനത്തിൽ നിന്നു ഭൂമിയിൽ എറങ്ങി തന്റെ ധനുസ്സു കയ്യിലെടുത്ത് അതിന്റെ കോടി [ അഗ്രം ] കൊണ്ടു സേതുവിനെ മുറിച്ചു . ആ തീർത്ഥം ധനുഷ്കോടി എന്നു പറയപ്പെടുന്നു . ധനുഷ്കോടിയിൽ സ്നാനം ചെയ്യുന്നവർക്കു കൈവല്യം ലഭിക്കും . അവിടെ അന്നു മുതൽക്കേ ദണ്ഢപാണി എന്നു പേരായ ശ്രീരാമമൂർത്തിയെ പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്നു . ഇതിനിടയിൽ സമ്പാദി അവിടെ വന്നു . ശ്രീരാമൻ സമ്പാദിയെ ആലിംഗനം ചെയ്തു പുഞ്ചിരിയോടുകൂടി നിന്റെ അനുജന്റെ പേരിൽ ഈ സേതുവിങ്കൽ നീയും ഒരു തീർത്ഥത്തെ ഉണ്ടാക്കികൊൾക എന്നരുളി ചെയ്തു . അതുപ്രകാരം സമ്പാദി തന്റെ അനുജന്മാരായ ജടായുവിന്റെ പ്രീതിക്കുവേണ്ടി ഒരു തീർത്ഥം നിർമിച്ചു . അതിനെ ജടായു തീർത്ഥം എന്നു പറയുന്നു . അനന്ദരം രാമാജ്ഞയേ അനുസരിച്ചു സമ്പാദിയും വിമാനത്തിൽ കയറി . പിന്നെ ഭഗവാൻ സീതയ്ക്കു ഓരോ കൗതുകങ്ങളെ ക്കാട്ടിക്കൊടുത്തുംകൊണ്ടു പോയി രാമേശ്വരത്ത് എത്തി . അവിടെ രാമേശ്വരദേവനെ പൂജിച്ചു ഭഗവാൻ സീതയോട് അരുളിച്ചെയ്തു . വൈദേഹി ! ഇതാ നോക്കൂ , ഇവിടെയാണു ഞാൻ മന്ത്രാലോചനയ്ക്കായി സ്ഥിതി ചെയ്തത് . ഇക്കാണുന്ന സ്ഥലത്തു സമുദ്രപ്രീതിക്കായി ദഭരർശനം ചെയ്തു . ഇവിടെയാണു നവഗ്രഹപൂജയ്ക്കായി സമുദ്രത്തിൽ ഒമ്പതുകല്ലുകൾ നാട്ടിയത് . ഇതാ ഇവിടെ എന്റെ ആജ്ഞപ്രകാരം സമുദ്രം ശബ്ദംകൂടാതെ സ്ഥിതി ചെയ്യുന്നതു കണ്ടാലും ഇങ്ങിനെ ഓരോന്നു സീതയ്ക്കതക്കു കാട്ടിക്കൊടുത്തുംകൊണ്ടു ഭഗവാൻ കിഷ്കിന്ധയിൽ എത്തി . അവിടെലെച്ചു വാനരന്മാരുടെ സ്ത്രീകളേയും ഭഗവാൻ വിമാനത്തിൽ കയറ്റി . പിന്നേയും സീതയ്ക്ക് ഓരോന്നും കാണിച്ചു കൊടുത്തും കൊണ്ടു യാത്ര തുടർന്നു . ഹേ സീതേ ! ഇതാ പ്രവർഷണപർവതത്തേയും , ഋശ്യമൂക പർവതത്തേയും നോക്കൂ . മനോഹരമായ പമ്പാസരസ്സ് , കൃഷ്ണാ നദി , ഭീമരഥീനദീ , എന്നിവയേയും കണ്ടാലും , ഗോദാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/232&oldid=170889" എന്ന താളിൽനിന്ന് ശേഖരിച്ചത്