താൾ:Sree Aananda Ramayanam 1926.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്തരാമയണം വരിതിരത്തിങ്കൽ ശോഭിക്കുന്ന രമ്യമായ പഞ്ചവടിയേയും കണ്ടാലും. ഇതാ അഗസ്ത്യാശ്രമം, സുതീഷ്ണാശ്രമം, അത്രിമഹർഷിയുടെ ആശ്രമം, ചിത്രകൂടപർവ്വതം എന്നിവയും, കാളിന്ദീനദി, ഗംഗാനദി, രേദ്വാജാശ്രമം, എന്നിവയും കാണപ്പെടുന്നു ഇപ്രകാരം സീതയോടു പറഞ്ഞതിനുശേഷം ഭഗവാൻ ഭരദ്വാജന്റെ അപേഷപ്രകാരം വിമാനത്തിൽനിന്ന് ഇറങ്ങി അദ്ദേഹത്തിന്റ ആശ്രമത്തിൽ സുഖമായി സ്ഥിതിചെയ്തു . ഭരദ്വാജൻ തപശക്തികൊണ്ട് അവിടെ ഒരു സ്വർഗ്ഗത്തെ സൃഷ്ടിച്ചു ശ്രീരാമനേയും സീതയേയും കൂടെയുള്ള വാനരാദികളെയും കേമമായി സൽക്കരിച്ചു. അന്നു മേഘമാസം വെളുത്ത ചതുർത്ഥി പതിനാലാം സംവത്സരം അവസാനദിനമായിരുന്നു. ആ കഥ ഉള്ളിൽ വിചാരിച്ചു ഭഗവാൻ ഹനുമാനോടു, ഹേ മാരുതേ ! നീ അയോദ്ധ്യയിൽചെന്നു ഭരതനോട് എന്റെ വൃത്താന്തം പറഞ്ഞാലും. വഴിക്കു ശൃംഗിവേരപൂരത്തിൽ എന്റെ മിത്രമായ ഗുഹനോടും വർത്തമാനം പറയണം എന്നു കൽപിച്ചു. അതു പ്രകാരം ഹനുമാൻ ഗുഹന്റെ സമീപത്തുചെന്നു രാമവൃത്താന്തം ഗ്രഹിപ്പിക്കുകയും ഗുഹൻ സന്തുഷ്ടനായി രാമസമീപത്തേയ്ക്കു പോകയും ചെയ്തു. പിന്നേ ഹനുമാൻ ആകാശത്തുടെ അയോദ്ധ്യയിലേയ്ക്കു പോയി.

അയോദ്ധ്യയിൽ നന്ദിഗ്രാമത്തിൽ പാർത്തിരുന്ന ഭരതൻ ശ്രീരാമൻ പോയിട്ടു പതിന്നാലു സംവത്സരം തികയുകയും ,രാമൻ മടങ്ങിവരാതിരിക്കുകയും ചെയ്തപ്പോൾ നിശ്ചയപ്രകാരം അഗ്നി പ്രവേശം ചെയ്യുവാനായി ഒരുങ്ങി. ഭരതൻ ശത്രുഘ്നനോട് രാവണൻ യുദ്ധത്തിൽവെച്ചു വീരന്മാരായ രാമലക്ഷ്മണന്മാരെ കൊന്നിട്ടുണ്ടായിരിക്കുമെന്നു ഞാൻ ശങ്കിക്കുന്നു. അതുകൊണ്ടായിരിക്കണം അവർ ഇന്നിവിടെ എത്താഞ്ഞത്. ലങ്കയിൽ ചെന്നു ശ്രീരാമനെ സഹായിപ്പാൻവോണ്ടി, സകല രാജാക്കന്മാരേയും സൈന്യങ്ങളോടുകൂടി വരുവാൻ ക്ഷണിച്ചിട്ടുണ്ട്. ഇന്നു സൂര്യാസ്തമയമായാൽ ഞാൻ അഗ്നി പ്രവേശം ചെയ്യും . നീ രാജാക്കന്മാരോടുകൂടി ലങ്കയിൽ പോയി യുദ്ധത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/233&oldid=170890" എന്ന താളിൽനിന്ന് ശേഖരിച്ചത്