താൾ:Sree Aananda Ramayanam 1926.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൬൯

ണ്ടു തർജ്ജനംചെയ്ക ഉണ്ടായി. ഇന്നും ആ സ്ഥലത്തു സമുദ്രം ശബ്ദം പുറപ്പെടുവിക്കാതെകണ്ടു സ്ഥിതിചെയ്യുന്നുണ്ട്. ഈ മന്ത്രാലോചനയ്ക്കുശേഷം ശ്രീരാമൻ സമുദ്രതീരത്തിൽ ദർഭപുല്ലു കൾ വിരിച്ചു പ്രായോപവേശനം ആരംഭിച്ചു. രണ്ടു ദിവസം കഴിഞ്ഞു മൂന്നാമത്തെ ദിവസം രാമൻ ദർഭശയനത്തിൽനിന്ന് എഴുനേറ്റു ലക്ഷ്മണനോടു പറഞ്ഞു. നോക്കൂ ലക്ഷ്മണാ ! ദൃഷ്ട നായ സമുദ്രരാജൻ ആഗതനായ എനിക്കു ദർശനം തരുന്നില്ല. മനുഷ്യനായ ഇവൻ വാനരന്മാരേയുംകൊണ്ടു നമ്മോട് എന്തു ചെയ്പാനാണ് എന്നായിരിക്കാം വരുണന്റെ വിചാരം. അതു ഞാൻ കാട്ടിത്തരാം. ഹേ മഹാബാഹോ ! ഇന്ന് ഈ സമുദ്ര ത്തെ ഞാൻ വറ്റിക്കുവന്നുണ്ട്. വാനരന്മാർ യാതൊരു ബുദ്ധി മുട്ടുംകൂടാതെ കാൽനടയായിത്തന്നെ പോയിക്കൊള്ളട്ടെ. ഇ ങ്ങിനെ പറഞ്ഞു ശ്രീരാമൻ വില്ലുവലിച്ച് ഉത്തമമായ ഒരു ശ രം തൊടുത്തു. അപ്പോൾ ഭൂമി ആകപ്പാടെ കുലുങ്ങി. ദിക്കു കൾ എല്ലാം അന്ധകാരത്താൽ ആവൃതമായി. സമുദ്രം എള കി കരയിൽ നിന്ന് ഒരു യോജന അകലത്തോളം മാറിപ്പോവു കയും ചെയ്തു. തിമിംഗലങ്ങൾ, നക്രങ്ങൾ, മത്സ്യങ്ങൾ മുതലാ യ ജലജന്തുക്കൾ ചുട്ടുപഴുത്തു. വല്ലാതെ പരവശപ്പെട്ടു. ഇതി ന്നിടയിൽ സാക്ഷാൽ സമുദ്രം ദിവ്യമായ രൂപം ധരിച്ചുവന്ന് അനർഗ്ഘങ്ങളായ രത്നങ്ങളെ കാഴ്ചവെച്ചു ശ്രീരാമനെ നമസ്ക്കരി ക്കുകയും പാരവശ്യത്തോടുകൂടി പലപ്രകാരം സ്തുതിച്ചു "ഹേ രാമാ ! എനിക്ക് അഭയം തന്നാലും ! ലങ്കയിലേയ്ക്കു വഴി ത ന്നേയ്ക്കാം" എന്ന് ഉണർത്തിക്കുകയും ചെയുതു. ആ വാക്കു കേട്ടു ശ്രീരാമൻ സമുദ്രത്തോടു പറഞ്ഞു. "എന്റെ ഈ ശരം ഒരി ക്കലും വിഫലമാവുകയില്ല. ഇതിനെ ഞാൻ എവിടെയാണു വീഴ്ത്തേണ്ടത്. ഹേ സമുദ്രരാജാ! ഈ ബാണത്തിന്ന് ഒരു ല ക്ഷ്യത്തെ വേർഗത്തിൽ കാട്ടിത്തന്നാലും." സമുദ്രം പറഞ്ഞു. "ഹേ രാമാ ! വടക്കൻ ദിക്കിൽ ദ്രുമകല്പം എന്നു പേരായി ഒരു പ്രദേശം ഉണ്ട് . അവിടെ അനേകം പാപികൾ പാർക്കുന്നു​ണ്ട്. അവർ എന്നേ രാപ്പകൽ ഉപദ്രവിക്കുകയും ചെയ്യുന്നു. ആ പ്ര

22*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/180&oldid=170834" എന്ന താളിൽനിന്ന് ശേഖരിച്ചത്