താൾ:Sree Aananda Ramayanam 1926.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൮ ആനന്ദരാമായണം

ക്കി അതിങ്കൽ മിത്രമായ വിഭീഷണനെ രാക്ഷസരാജാവെന്ന നിലയിൽ വാനരന്മാരെക്കൊണ്ട് അഭിഷേകം ചെയ്യിക്കയും ചെയ്തു. ആ അവസരത്തിൽ ശ്രീരാമൻ പുഞ്ചിരി തൂകിക്കൊ ണ്ടു വിഭീഷണനോടു പറഞ്ഞു. ഈ വിശേഷപ്പെട്ട ലങ്കാനഗ രം ഇപ്പോൾ അങ്ങയുടെ പക്കൽ പണയമായി ഇരിക്കട്ടെ. ഞാൻ രാവണനെ നിഗ്രഹിച്ചു ക്രമപ്രകാരം ഇത് അങ്ങേയ്ക്കു ത രുന്നുണ്ട്. ഈ ലങ്ക ഹനൂമാന്റെ പേരിൽ പ്രസിദ്ധിയെ പ്രാ പിക്കും." ഹേ പാർവ്വതീ ! സമുദ്രത്തിന്റെ തീരത്തിൽ ഹനൂ മൻലങ്ക എന്ന സ്ഥലം ഇപ്പോഴും ഉണ്ട്. രാവണവധാനന്തരം രാമൻ വിഭീഷണങ്കൽനിന്ന് അതിനെ വീണ്ടെടുക്കും.

     ഇതിന്നിടയിൽ ശുക്രൻ എന്നവൻ രാവണനാൽ അയ

യ്ക്കപ്പെട്ട ചാരനായിട്ടു രാമന്റെ താവളത്തിലെത്തി ആകാശ ത്തു നിന്നുംകൊണ്ടു സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു. "ഹേ സുഗ്രീവാ ! മഹാരാജാവായ രാവണൻ അങ്ങയോട് ഇങ്ങിനെ പറയുന്നു. അങ്ങയ്ക്കു ഈ സംഗതിയിൽ കാർയ്യദോഷമൊന്നും വരുവാനില്ല. ഞാൻ രാമന്റെ ഭാർയ്യയേ അപഹരിച്ചുവെ ങ്കിൽ അതുകൊണ്ട് അങ്ങയ്ക്കു എന്താണു ദോഷം. ആകയാൽ വാനരന്മാരോടുകൂടി കിഷ്കിന്ധയിലേയ്ക്കുതന്നെ പൊയ്ക്കൊൾക. എന്നോടു വൈരം ഭാവിയ്ക്കേണ്ട." ഇങ്ങിനെ പറയുന്ന ശുക നെ വാനരന്മാർ കടന്നുപിടിച്ച് ഇരിമ്പുചങ്ങലകളെക്കൊണ്ടു ബന്ധിച്ചുകളഞ്ഞു. ഈ സംഗതിയും രാമന്റെ സൈന്യസ ന്നാഹവും രാവണന്റെ മറ്റൊരു ചാരനായ ശാർദ്ദൂലൻ മന സ്സിലാക്കി രാവണനോടു ചെന്നു പറഞ്ഞു. അതു കേട്ടിട്ടു രാ വണൻ ദീർഗ്ഘമായ വിചാരത്തിൽ അകപ്പെടുകയും ചെയ്തു. ഈ സമയത്തു ശ്രീരാമൻ ഏകാന്തത്തിൽ വിഭീഷണൻ, സു ഗ്രീവൻ, ഹനൂമാൻ എന്നിവരോടുകൂടി മേലിൽ വേണ്ടുന്ന കാ ർയ്യത്തെപ്പറ്റി ഒരു മന്ത്രാലോചന നടത്തുക ഉണ്ടായി. ആ സമയത്തു സമുദ്രം ഇരമ്പുന്നതുകൊണ്ട് എല്ലാവരുടേയും വാക്കു നല്ലപോലെ കേൾക്കുവാൻ കഴിയാഞ്ഞതുകൊണ്ട് ഇടിനാദം

പോലെ ഇരമ്പുന്ന കടലിനെ ശ്രീരരാമൻ എടത്തെ കൈകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/179&oldid=170832" എന്ന താളിൽനിന്ന് ശേഖരിച്ചത്