താൾ:Sree Aananda Ramayanam 1926.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൪ ആനന്ദരാമായണം

                           പത്താംസർഗ്ഗം
                    പരമശിവൻ   പറയുന്നു.
   അനന്തരം  ശ്രീരാമൻ  ഹനൂമാനോടു " ലങ്കയുടെ  സ്വരൂ

പത്തെ മുഴുവൻ വിസ്തരിച്ചു പറഞ്ഞാലും. അതുകേട്ടിട്ടു ഞാൻ വേണ്ടുന്ന പ്രതിവിധികൾ ചെയ്തുകൊള്ളാം" എന്നരുളിച്ചെ യ്തു. രാമന്റെ ഈ വാക്കുകേട്ടു മാരുതി താഴെ പറയുംപ്രകാരം പറഞ്ഞു"ഹേ ദേവ! ലങ്ക എന്നതു ത്രികൂടപർവ്വതത്തിന്റെ അഗ്രത്തിങ്കൽ സ്ഥിതിചെയ്യുന്നതായ ഒരു ദിവ്യ പുരിയാകുന്നു. അതു സ്വർണ്ണമയങ്ങളായ മതിലുകളോടും കൊത്തളങ്ങളോടും കൂടിയതും, നിർമ്മലജലം നിറഞ്ഞ കിടങ്ങുകളാൽ ചുറ്റപ്പെട്ടതു മാകുന്നു. പലതരം ഉദ്യാനങ്ങളുടെ ശോഭയോടുകൂടിയതും , ദി വ്യങ്ങളായ പൊയ്കകളാൽ ആവരണം ചെയ്യപ്പെട്ടതും വിചി ത്രശോഭയോടുകൂടിയ മണിസ്തംഭ മയങ്ങളായ ഗൃഹങ്ങൾ നിറ ഞ്ഞതും ആണ്. ആ പുരിയുടെ പടിഞ്ഞാറെ ഗോപുരത്തിൽ അനേകായിരം ഗജസൈന്യങ്ങൾ നില്ക്കുന്നുണ്ട്. വടക്കേ ഗോ പുരത്തിൽ സംഖ്യയില്ലാത്ത അശ്വസൈന്യങ്ങളും കാലാൾപ ടകളും സ്ഥിതിചെയ്യുന്നു. കിഴക്കേ ഗോപുരത്തിലും അങ്ങിനേ തന്നെയാണ്. തെക്കേ ഗോപുരത്തിൽ തേരാളികളായ അസം ഖ്യം രാക്ഷസവീരന്മാർ സ്ഥിതി ചെയ്യുന്നുണ്ട് . ഗോപുരം കട ന്ന് ഉള്ളിലേയ്ക്കു ചെന്നാലുള്ള മദ്ധ്യപ്രദേശത്തിലും അസംഖ്യം ആനതേർ കുതിരപ്പടയാളികൾ ഉണ്ട്.ഹേ പ്രഭോ! നാനാ തരം അസ്ത്രവിദ്യകളിൽ വിദഗ്ദ്ധന്മാരായ ഭടന്മാർ എപ്പോ ഴും ലങ്കയേ രക്ഷിച്ചുകൊണ്ടു നില്ക്കുന്നു. പലവിധത്തിലുള്ള പാലങ്ങളും പീരങ്കികളും ലങ്കയിൽ ഉണ്ട് . ഇങ്ങിനെ എല്ലാം ഇരിക്കുമ്പോൾ നിന്തിരുവടിയുടെ ഈ ദാസൻ അവിടെ ചെന്ന് എന്താണു കാണിച്ചതെന്നു കേട്ടാലും . ദശാനനനാ യ രാവണന്നുള്ള സൈന്യങ്ങളിൽ നാലിൽ ഒരു ഭാഗത്തെ അടിയൻ കൊന്നു. ലങ്കാപട്ടണം കൊള്ളിവെച്ചു കത്തിച്ചു.

സ്വർണ്ണമതിലുകൾ അടിച്ചു തകർത്തു. ഹേ രഘുദ്വഹാ!ലങ്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/175&oldid=170828" എന്ന താളിൽനിന്ന് ശേഖരിച്ചത്