താൾ:Sree Aananda Ramayanam 1926.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൬൩ ങ്ങിനെ പറഞ്ഞു.'ഹേ മാരുതേ! ഉപകാരിയായ നിനക്ക് ഒരു പ്രത്യുപകാരം ചെയ്പാൻ ഞാൻ കാണുന്നില്ല. നീ ലോകത്തി ൽ വെച്ചു വലിയ ധന്യനാകുന്നു. എന്തുകൊണ്ടെന്നാൽ , പര മാത്മാവായിരിക്കുന്ന എന്റെ ആലിംഗനം ലോകത്തിൽ ദുർ ല്ലഭമാകുന്നു. അതു നിനക്കു ലഭിച്ചുവല്ലോ. ഹേ വാനരപുംഗവ ! നീ എന്റെ വലിയ ഭക്തനും എനിക്കു ഏറ്റവും പ്രിയപ്പെട്ട വനുമാകുന്നു.' ഭക്തന്മാർ യാതൊരാളുടെ പാദാരവിന്ദങ്ങളെ തുളസീദളം മുതലായവയെക്കൊണ്ടു വഴിപോലെ പൂജിച്ചിട്ട് അതുല്യമായ വിഷ്ണുസായൂജ്യത്തെ പ്രാപിക്കുന്നുവോ അങ്ങിനേ യുള്ള പരമാത്മാവിനാൽതന്നെ ഹനൂമാൻ ആലിംഗനം ചെയ്യ പ്പെട്ടുവല്ലോ. ഇദ്ദേഹം പൂർവ്വജന്മത്തിൽ അനേകപുണ്യങ്ങളെ ചെയ്തവൻതന്നെയാകുന്നു. ആലിംഗിതനായ ഹനൂമാൻ ഭയ പ്പെട്ടു വിറച്ചുംകൊണ്ടു രാമനോടു'ഞാൻ ഒരു തെറ്റുകാരനാ യിരിക്കുന്നു'എന്നിങ്ങനെ പറഞ്ഞു. മുദ്രമോതിരത്തിന്റെ വ ർത്തമാനവും മഹർഷിയുടെ വാക്കും ഉണർത്തിച്ചു.അതുകേട്ടിട്ടു രാ മചന്ദ്രൻ ചിരിച്ചുംകൊണ്ടു ഹനൂമാനോട് പറഞ്ഞു 'ഹേ ധീര! ഞാൻതന്നെയാണു മഹർഷിയുടെ വേഷം പൂണ്ടു വന്നു വഴിക്കു വെച്ച് ആ നേരം പോക്കു കാണിച്ചത്. അങ്ങിനെ ചെയ്തതു നിനക്കുണ്ടായിരുന്ന ഗർവ്വം നീക്കുവാൻ വേണ്ടിയാണ്. മോതി രം ഇതാ എന്റെ കയ്യിൽ ചെറുവിരലിന്മേൽ കിടക്കുന്നു നോക്കുക.ഇതാണു നീ കൊണ്ടുവന്ന മോതിരം.' ഹനൂമാൻ രാമന്റെ കൈവിരലിൽ മോതിരം കിടക്കുന്നതായി കണ്ടു ഗ, ർവ്വം നീങ്ങിയവനായിട്ടു നമസ്കരിക്കുകയും ശ്രീരാമൻ വിഷ്ണുഭഗ വാൻ തന്നെയാണെന്നു വിചാരിക്കുകയും ചെയ്തു. എന്നുതന്നെ യല്ല, 'എന്നിലുള്ള പൌരുഷവും ഇദ്ദേഹത്തിന്റെ കൃപകൊ ണ്ടുണ്ടായതാണ് " എന്നും ഹനൂമാൻ വിചാരിച്ചു. ഇപ്രകാ രം, ഹേ പാർവ്വതി , രാമന്നുവേണ്ടി വായുപുത്രൻ പ്രവർത്തിച്ചതും സർവ്വാർത്ഥദായകവുമായ സുന്ദരചരിതത്തെ ഞാൻ നിനക്കു പ റഞ്ഞുതന്നു.

   ശ്രീവാത്മീകി പ്രോക്തവും ശതകോടി  ചരിതന്തേർഗ്ഗതവുമായ ആന

ന്ദരാമായണത്തിൽ , സാരകാണ്ഡത്തിൽ , ഹനൂമാന്റെ സുന്ദരചരിതത്തിൽ ,

സീതാശുദ്ധി എന്ന ഒമ്പതാംസർഗ്ഗം സമാപ്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/174&oldid=170827" എന്ന താളിൽനിന്ന് ശേഖരിച്ചത്