താൾ:Sree Aananda Ramayanam 1926.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൬൧ ത്തി.ഹനുമാൻ നോക്കിയപ്പോൾ ചൂടാമണിയും പത്രവും മാത്രം കണ്ടിട്ടു മോതിരം എവിടെ എന്നു മഹർഷിയോട് ചോദി ച്ചു. മഹർഷിയാവട്ടെ കിണ്ടിയിൽ നോക്കുവാനായി പുരികം കൊ​ണ്ടു സംജ്ഞകാണിക്കുകയാണുണ്ടായത്. അതുപ്രകാം ഹ നൂമാൻ കിണ്ടിയിൽ നോക്കിയപ്പോൾ ശ്രീരാമന്റെ മുദ്രമോ തിരങ്ങൾ ആയിരക്കണക്കായി അതിൽ കാണപ്പെട്ടു. അപ്പോൾ പരിഭ്രമത്തോടുകൂടി ഹനൂമാൻ മഹർഷിയോടു പറഞ്ഞു."ഈ മോതിരങ്ങളെല്ലാം എവിടെനിന്നും വന്നവയാണ്. ഇവയിൽ ഞാൻ വെച്ച മോതിരം ഏതാണെന്നും പറഞ്ഞുതരണം"അതു കേട്ടിട്ടു മഹർഷി'ശ്രീരാമൻമാരുടെ ആജ്ഞപ്രകാരം ഹനൂമാന്മാർ സീതമാരെ അന്വേഷിക്കുവാനായി ലങ്കയിലേയ്ക്കു പോയിട്ടു കൊണ്ടുവന്നിട്ടുള്ള ശുദ്ധി മോതിരങ്ങൾ അനവതി എന്റെ മു മ്പിൽ വെയ്ക്കുക ഉണ്ടായിട്ടുണ്ട്. അവ എല്ലാ വാനരന്മാർ ഈ കിണ്ടിയിൽ ഇട്ടിട്ടും ഉണ്ട്. ആ മോതിരങ്ങളാണ് ഇതെല്ലാം. ഇവയിൽ ഏതാണ് നിന്റെ മോതിരമെന്നു നീതന്നെ നോക്കി ക്കൊൾക'എന്നു പറഞ്ഞു.അനന്തരം ഹനൂമാൻ ഗർവ്വമെല്ലാം നീങ്ങി മഹർഷിയോടു ചോദിച്ചു.'ഹേ മുനീശ്വര! എത്ര ശ്രീ രാമന്മാർ ഇവിടെ വരിക ഉണ്ടായിട്ടുണ്ട് ?'മഹർഷി മറുപടി പ റഞ്ഞു 'ആ മോതിരങ്ങളെല്ലാം പുറത്തെടുത്ത് എണ്ണിനോക്കൂ, എന്നാൽ അറിയാമല്ലോ.'അപ്പോൾ ഹനൂമാൻ കൈകൾ കുട ന്നയാക്കി പിടിച്ച് അനേകം പ്രാവശ്യം കിണ്ടിയിൽനിന്നു മോതിരങ്ങൾ വാരി പുറത്തേക്കിട്ടു. പക്ഷേ മോതിരങ്ങൾ ക്ക് അറ്റം കാണുക ഉണ്ടായില്ല. പിന്നെ അവയെല്ലാം കി ണ്ടി യി ലേ യ്ക്കു ത ന്നെ ഇട്ടു ഹനൂമാൻ മഹർഷിയെ വ ണങ്ങി ക്ഷണനേരം ഇങ്ങനെ വിചാരിച്ചു. എന്നെപ്പോലെ ഉള്ള അനേകംപേർ ഇതിന്നുമുമ്പുതന്നെ ലങ്കയിൽപോയിട്ടു സീതയുടെ ശുദ്ധിമോതിരങ്ങൾ കൊണ്ടുവരിക ഉണ്ടായിട്ടുണ്ട്. ഈ സ്ഥിതിക്ക് എനിക്കെന്താണ് പ്രത്യേകം ഒരു മെച്ചമുള്ളത്. എന്നിങ്ങനെ മനസ്സിൽ വിചാരിച്ച് ഗർവ്വംനീങ്ങി ഹനൂമാൻ മഹർഷിയുടെ വലത്തുഭാഗത്തൂടെ അംഗദാദികൾ ഇരിക്കുന്ന ദി

21*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/172&oldid=170825" എന്ന താളിൽനിന്ന് ശേഖരിച്ചത്