താൾ:Sree Aananda Ramayanam 1926.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬റ ആനന്ദരാമായണം

ന്നു മറ്റുള്ളവരാരെങ്കിലും വീണ്ടടുക്കുന്നതായാൽ രാമൻ അതു സഹിക്കുയില്ല. അതുകൊണ്ടു നീ ഞാൻ തരുന്ന അടയാളം കൊണ്ടുപോയി രാമന്നു സമർപ്പിച്ചാൽ മതി' എന്നിങ്ങിനെ മറു പടി പറഞ്ഞിട്ടു സീതാദേവി ശ്രീരാമന്റെ മുദ്രമോതിരം ഊരി ഹനുമാന്റെ കയ്യിൽ കൊടുത്തു. അനന്തരം ഹനുമാൻ ആ മോതിരം എടുത്ത് നമസ്ക്കരിച്ചു വേഗത്തിൽ അവിടെനിന്നു പോയി. ലങ്കയിൽന്ന്നു സമുദ്രം ചാടുവാനായിട്ടു ഹനൂമാൻ സുവേലപർവ്വതത്തിന്റെ മുകളിൽ കയറുകയും ഗതിവേഗം കൊണ്ട് ആ പർവ്വതത്തെ ചൂർണ്ണമാക്കിതീർക്കുകയും ചെയ്തു.ഇതി നിടയിൽ ബ്രഹ്മാവ്, ഹനുമാൻ ലങ്കയിൽ എന്തെല്ലാം ചെയ്തു വോ അതിനെ എല്ലാം വിവരിക്കുന്നതായ ഒരു വിസ്മരിച്ചപ ത്രം എഴുതി ഹനൂമാന്റെ കൈവശം കൊടുത്തു.ഹനൂമാൻ അതു വാങ്ങി ബ്രഹ്മാവിനെ വണങ്ങി വിടചോദിച്ചു മോല്പോട്ടു പൊങ്ങി ആകാശമാർഗ്ഗത്തിൽക്കൂടെ യാത്രചെയ്കയും ചെയ്തു. കു റച്ചു സമയത്തിന്നുള്ളിൽ സമുദ്രത്തിന്റെ വടക്കേകരയിൽ നി ല്ക്കുന്ന വാനരന്മാരുടെ മുകളിൽ ഹനൂമാൻ കാണപ്പെടുകയും പെട്ടന്നു ഭൂമിയിൽ ഇറങ്ങുകയും ചെയ്തു. അവിടെ വാനര ന്മാരെ കണ്ടുനിന്നു പുറമേ ഒരു മഹർഷിശ്രേഷ്ഠനെകൂടി ഹനൂ മാൻ കാണക ഉണ്ടായി. അദ്ദേഹത്തെ കണ്ടപ്പോൾ അല്പം ഗർവ്വിതനായിട്ടു ഹനൂമാൻ പറഞ്ഞു"അല്ലയോ മുനീന്ദ്രാ! ശ്രീ രാമന്റെ കാർയ്യം സാധിച്ചുവരികയാണ് ഞാൻ. എനിക്കു വെള്ളം ദാഹിക്കുന്നു. അതുകൊണ്ടാണ് ഒരു ജലാശയത്തെ കാ ണിച്ചുതന്നാലും.:" ഇതു കേട്ടിട്ടു മഹർഷി അദ്ദേഹത്തിന്ന് രു ജ ലാശയത്തെ വിരലുകൊണ്ടു ചൂണ്ടകാണിച്ചും അപ്പോൾ ഹ നൂമാൻ സീതനല്കിയ അടയാളമോതിരവും ചൂഡാമണിയും ബ്ര ഹ്മാവു കൊടുത്ത പത്രവും മഹർഷിയുടെ മുമ്പിവെച്ച് വെള്ളം കുടിക്കുവാനായി അദ്ദേഹം ചൂണ്ടിക്കാട്ടിയ തടാകത്തിലേയ്ക്കു പോയി. അനന്തരം ഒരു വാനരൻ ഹനൂമാൻവെച്ച അടയാ ളമോതിരം എടുത്ത് മഹർഷിയുടെ സന്നിധിൽ ഉണ്ടായിരുന്ന ഒ

രു കിണ്ടിയിൽ നിക്ഷേപിച്ചും അപ്പോഴയ്ക്കു ഹനൂമാൻ തിരിച്ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/171&oldid=170824" എന്ന താളിൽനിന്ന് ശേഖരിച്ചത്