താൾ:Sree Aananda Ramayanam 1926.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮

                         ആനന്ദരാമായണം

പ്പോയി. അപ്പോൾ മന്ത്രിമാർ എന്നോടു രാജാവായി ഇരു ന്നു രാജ്വപരിപാലനം ചെയ്യേണമെന്ന് ആവശ്യപ്പെടുകയും എനിക്ക് ഇഷ്ടമില്ലാതിരിക്കെക്കുടി അവർ എന്നെ നിർബ്ബന്ധി ച്ചു രാജാവാക്കുകയും ചെയ്തു.പിന്നെ കുറച്ചുദിവസം കഴിഞ്ഞ തിനുശേഷം ബാലി ദുർമ്മദനെക്കൊന്നു മടങ്ങി ഗുഹാദ്വാര ത്തിലേയ്ക്കു വന്നു.അപ്പോൾ ഗുഹാദ്വാരം അടിച്ചിരിക്കുന്നതാ യിക്കണ്ടു വളരെ കോപിച്ച് അത് അടച്ചിട്ടുള്ള പർവ്വതത്തെ തള്ളി തകർക്കുകയും ഗുഹയിൽനിന്നു പുറത്തുകടന്നു കിഷ്കിന്ധ യിലേയ്ക്കു വരികയും ചെയ്തു.അവിടെ അവന്റെ സിംഹാസ മത്തിൽ ഞാൻ ഇരിക്കുന്നതായി കണ്ടു ഞാൻ അവനെ വ ഞ്ചിച്ചതായി കരുതി എന്നെ അടിച്ചു പുറത്താക്കിയതുകൂടാതെ എനിക്ക് ആരെങ്കിലും വല്ല സഹായവും ചെയ്യുന്നപക്ഷം അ വരെ കൊന്നുകളയുമെന്നു നാട്ടിൽ‌ എല്ലാം പെരുമ്പറ കൊട്ടി അറിയിക്കുകയും ചെയ്തു. പിന്നെ ഞാൻ ലോകമെങ്ങും സഞ്ച രിച്ചു യാതോരേടത്തും ബാലിയുടെ ഉഭദ്രവംകൂടാതെ ഇരി പ്പാൻ നിവൃത്തിയില്ലെന്നുകണ്ട് ഒടുവിൽ ഈ ഋശ്യമുഖാചല ത്തിൽ വന്നുചേർന്നു.ഈ പർവ്വതത്തിൽ മാത്രം ബാലിയുടെ ഉ പദ്രവമില്ല. എന്തുകൊണ്ടെന്നാൽ പണ്ടൊരിക്കൽ ദുന്ദുഭി എ ന്ന അസുരൻ അത്യുഗ്രമായ ഒരു മഹിഷമായി ചമഞ്ഞു രാത്രി സമയത്തു കിഷ്കിന്ധയിൽ വന്നു ബാലിയെ യുദ്ധത്തിന്നു വിളി ക്കുകയുണ്ടായി. ബാലി ഉടനെ ചെന്നു യുദ്ധംചെയ്തു് അവ ന്റെ ഒരു കൊമ്പു പിടിച്ചു ചുഴറ്റി ഉറക്കെ നിലത്ത് അടി ക്കുകയും പിന്നെ രണ്ടു കൈകളെക്കൊണ്ടും അവന്റെ തല പിടിച്ചു വലിച്ചു പൊടിച്ചു രക്തം പ്രവഹിപ്പിച്ചു ദൂരെ എറയു കയും ചെയ്തു.ആ തല വളരെ ദൂരത്തിലുള്ള മതംഗമഹർഷിയു ടെ ആശ്രമത്തിൽചെന്നു വീണു. അപ്പോൾ മഹർഷി വളരെ കോപിച്ചു "ഹേ ബാലി! എന്റെ മലയിലെയ്ക്കു നീ എനി തല കാട്ടുന്നതായാൽ തൽക്ഷണംതന്നെ നീ മരിച്ചുപോകും." എന്നിങ്ങനെ ബാലിയെ ശപിച്ചു. അന്നുമുതൽ ബാലി ഇ

ങ്ങോട്ടു വരാറില്ല. ഞാൻ സീതയെ അന്വേഷിച്ചു കണ്ടുപിടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/129&oldid=170802" എന്ന താളിൽനിന്ന് ശേഖരിച്ചത്