താൾ:Sree Aananda Ramayanam 1926.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൧൭ അടുത്തുചെന്നു രാമലക്ഷ്മണന്മാരുടെ വൃത്താന്തം ഇന്നതാണെ ന്നും, അവർ വരുന്നതു മിത്രഭാവത്തോടുകൂടിയാണെന്നും അറി യിച്ചു. അപ്പോൾ സുഗ്രീവൻ സന്തുഷ്ടനായിട്ടു രാമലക്ഷ്മണ ന്മാരെ എതിരേററു പൂജിച്ച് അവരുടെ മുമ്പിൽ അഗ്നിയെ ജ്വലിപ്പിച്ച് അവരോടു സ്റ്റേഹഭാവത്തിൽ ഇരുന്നുകൊള്ളാമെ ന്ന് അഗ്നി സാക്ഷിയായി പ്രതിജ്ഞചെയ്കയും, സ്റ്റേഹസൂചക മായി അവരെ ആലിംഗനം ചെയ്തു വൃക്ഷശാഖകളെക്കൊണ്ടു കല്പിതമായ ആസനങ്ങളിൽ അവരെ ഇരുത്തി താനും മന്ത്രി മാരോടുകൂടി ഇരുന്നു. പിന്നെ ശ്രീരാമനും സുഗ്രീവനും താന്താ ങ്ങളുടെ വർത്തമാനം മുഴുവൻ പരസ്പരം വിവരമായി പറഞ്ഞു ധരിപ്പിച്ചു. സുഗ്രീവൻ ലക്ഷ്മണനെ നോക്കി ഇങ്ങിനെപറഞ്ഞു. "ബാലിയെക്കൊണ്ട് എനിക്കുണ്ടായ. കഷ്ടതകളെ ഒന്നാമതു പ റയാം . അതു ദയചെയ്തു കേൾക്കണം . പണ്ടൊരുകാലത്തു മയ ന്റെ മകനായി ദുർമ്മദൻ എന്നു പേരായി ഒരു അസുരൻ കിഷ്കി ന്ധയുടെ സമീപത്തു വന്ന് ഉച്ചത്തിൽ അട്ടഹസിച്ചു ബാലയെ യുദ്ധത്തിന്നു വിളിച്ചു. ബാലി അവനെ എതൃത്ത് അവനെ ഒ രേ ഒരു കത്തിന്നു നിലം പതിപ്പിച്ചു . അസുരൻ പേടിച്ച് ഓടി തന്റെ ഗുഹയിലേയ്ക്കു കടന്നപ്പോൾ ബാലിയും അവനെ പിൻ തുടർന്ന് അങ്ങോട്ടു ചെന്നു. കൂടെ ഞാനും പോയിരുന്നു. അ പ്പോൾ ബാലി എന്നോടു പുറത്തു നില്ക്കേ​ണമെന്നും താൻ ഗു ഹയുടെ ഉള്ളിൽ പോയി വരാമെന്നും പറഞ്ഞു ഗുഹയിലേയ്ക്കു പ്രവേശിച്ചു. പിന്നെ ഒരു മാസകാലത്തേയ്ക്കു ബാലി ഗുഹ യിൽനിന്നു പുറത്തുവന്നില്ല. അതിന്നുശേഷം ഗുഹാദ്വാര ത്തിൽനിന്നു രക്തം വരുന്നതായി കണ്ടു ഞാൻ ഭയപ്പെടുകയും ബാലിയെ ദുർമ്മദൻ കൊന്നിരിക്കുമെന്നു വിചാരിച്ചു വ്യസനി ക്കുകയും ചെയ്തു. ഈ സമയത്തുതന്നെ കിഷ്കിന്ധയെ ശത്രുക്കൾ ആക്രമിച്ചതായി കേട്ടു ഞാൻ ആ ഗുഹാദ്വാരത്തെ ഒരു വലിയ മലയെക്കൊണ്ട് അടച്ചു കിഷ്കിന്ധയിലേയ്ക്കു പോ

കയും ചെയ്തു. എന്നെ കണ്ടപ്പോൾ ശത്രുക്കൾ ഭയപ്പെട്ട് ഓടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/128&oldid=170801" എന്ന താളിൽനിന്ന് ശേഖരിച്ചത്