താൾ:SreeHalasya mahathmyam 1922.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨- അദ്ധായം ----ഏഴാം ലീല ൭൩

ന്ന പൊൻപാത്രങ്ങളിൽ നിറച്ചുവച്ചിരുന്ന ചോറും കറികളും നെയ്യ് പാൽ തേൻ ശർക്കര പഞ്ചസാര പഴം അപ്പം അട വട പലതരത്തിൽ പപ്പടങ്ങൾ ഉപ്പേരികൾ പായസങ്ങൾ ദിവ്യഫലവർഗങ്ങൾ മുതലായവയും മറ്റും മൃഷ്ടമായിഭക്ഷിച്ച് താംബുലപുഗാദിയും സ്വീകരിച്ച് സന്തുഷ്ട മാനസാന്മാരായി കസ്തൂരി കങ്കുമം കർപ്പൂലം പുഴുക്ക് ചന്തനം മുതലായവ സുഖന്തദ്രവ്യങ്ങൾ ചേർത്തുണ്ടാക്കിയ കുറിക്കൂട്ടം ചാർത്തി പരമശിവന്റെ അടുക്കൽചെന്ന് വന്ദിച്ച് യാത്ര ചോദിച്ചു.അദ്ദേഹം അവർക്കെല്ലാം ദിവ്യാംബരങ്ങളും ആഭരണങ്ങളും നൽകി യാത്രപറഞ്ഞു. 
                        ഇങ്ങനെ വിവാഹം പ്രമാണിച്ചുവന്ന ആളുകൾ എല്ലാം മൃഷ്ടാന്നഭോജനവും ചെയ്തു സമ്മാനങ്ങളും വാങ്ങി സന്തോഷമത്തന്മാരായിപ്പോകുന്നതിനെ മഹാരാഞ്ജിയായ തടാതക മാതാവായ കാഞ്ചനമാലയോടും തോഴിമാരോടുംകൂടി മണ്ഡപത്തിൽ ഇരുന്നുകൊണ്ട് തന്റെ മഹാഭാഗ്യത്തെയും തന്നാൽ ചെയ്പാൻ കഴിഞ്ഞ മഹൽകൈയ്യാങ്ങളെയും മറ്റും ഓർത്ത് ഇതിലപ്പരമില്ലാചതെ ആത്മാഭാമാനത്തോടുകൂടെ പ്രദ്ദ്യോതനകരസ്പർശംകൊണ്ട് പ്രഫല്ലമായ സരസിരുഹപ്രസന്നംപോലെ പ്രസന്നമുഖിയായി സന്തോഷസാഗരത്തിലെ വീചിപരമ്പാകകൾത്തോറും നർത്തനം ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ അടുക്കള വിചാരിപ്പുകാർ വന്ന് അല്ലയോ ചന്ദ്രവംശമണിയായ മഹാരാഞ്ജി സോമസന്ദരപ്രിയെ നിന്തിരുവടിയുടെ ആഞ്ജപ്രകാരം ഞങ്ങൾ പചിച്ചുകുട്ടിയഭക്ഷണപദാർത്ഥങ്ങളിൽ ഏകദേശം പോലും ഇവിടെവന്നുകൂടിയ പുരുഷാംങ്ങൾ എല്ലാം യാതുഷ്ഠമായി ഭക്ഷിച്ചിട്ടും തീർന്നിട്ടില്ല. പാചകശാലയെ വെള്ളിമലപ്പോലെ കുന്നുകുന്നായി ലക്ഷോപലക്ഷം ആളുകൾ കൂടി ഭക്ഷിച്ചാലും തീരാത്ത ചോറും അതിനുവേണ്ട കറികളും മറ്റുഭക്ഷ്യവസ്തുക്കളും കുടക്കുന്നു. അവസാനമില്ലാതെ കിടക്കുന്നഖാദ്യപേജ്യലേഹ്യങോജ്യങ്ങളായ ചതുവിധഭക്ഷണസാധനങ്ങളെയും ഞങ്ങൾ ഇനി എന്താണു ചെയ്യേണ്ടതു. തിരുമേനിയുടെ ഭർത്താവായ സുന്ദരേശ്വനോട് കൂടെ ഭക്ഷണപ്രിയന്മാരും ബ്ഭുക്ഷുക്കളുമായ അനേകെകോടി ഭൂതങ്ങൾ വരുമെന്നും അവർക്കെല്ലാം ഇഷ്ടംപോലെ ഭക്ഷണപാനിയങ്ങൾ കൊടുക്കണം എന്നും ഉദ്ദേശിച്ചു സംഖ്യയില്ലാതെ ഭക്ഷണപദാർത്ഥങ്ങൾ ചമച്ചുകൂട്ടിയിട്ടുള്ള ഭോജനശാലയുടെ വാതൽ തുറക്കുകപോലും ചെയ്തിട്ടില്ല. ഭൂതങ്ങളിൽ ആരെയും ഇതെവരെയായിട്ടും ഭക്ഷണം കഴിക്കാനായി കണ്ടതുമില്ല. വല്ലവരും വന്നിട്ടുണ്ടെങ്കിൽ അവർക്ക് ഭക്ഷണംകൊടുക്കും ലോകത്തിലുള്ള സർവജീവികൾകും വേണ്ടഭക്ഷണം കൊടുക്കുന്നതിന് തക്കനകകൾ ശേഷിച്ചിട്ടുണ്ട് എന്നിങ്ങനെപറഞ്ഞു.

മീനാക്ഷീഭഗവതി അതുകേട്ട് നിങ്ങൾപോയിക്കൊള്ളുവിൻ വന്നിട്ടുള്ള ഭൂതങ്ങളെയെല്ലാം ഞാൻപോയി പറഞ്ഞയിപ്പിക്കാം എന്നിങ്ങനെ മന്ദഹാസത്തോടുകൂടെ മഹാസനാദ്ധ്യക്ഷന്മാരെ നോക്കിപറഞ്ഞു അവരെ അയച്ചതിന്റെശേഷം നക്ഷത്രമധ്യത്തിൽ ചന്ദ്രകലയെന്നപോലെ ശോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/95&oldid=170764" എന്ന താളിൽനിന്ന് ശേഖരിച്ചത്