Jump to content

താൾ:SreeHalasya mahathmyam 1922.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ ഹാലാസ്യമാഹാത്മ്യം താണ്. ഇനി നീ എന്റെ പൂരമായ ഈ മധുരാപട്ടണത്തിൽ വളരെക്കാലം പാർത്ത് സൌഖ്യങ്ങൾഅനുഭവിച്ചുകൊള്ളുക. അവസാനത്തിൽ നിനക്ക് തീർച്ചയായും മോക്ഷംകിട്ടും സംസാരമാകുന്ന മഹാസമുദ്രം കടക്കുന്നതിനുള്ള തോണിയും അതിരഹസ്യവും ശിവകരവുമായ എന്റെ താണ്ഡവത്തെ ഞാൻനിനക്കുകാണിച്ചുതന്നു. ഇതിൽപ്പരം മഹാഭാഗ്യം നിനക്കിനി എന്താണ് വരാനുള്ളത്.ഒന്നും തന്നെയില്ല. എന്നിങ്ങനെ പറഞ്ഞിട്ട് കൃപാദൃഷ്ഠികൊണ്ട് പതഞ്ജലിയെ ഭഗവാൻ ഒന്നും കടാക്ഷിച്ചു. അനന്തരം ഭക്ഷണത്തിനുപോകാൻപറഞ്ഞു. ശിവാഞ്ജപ്രകാരം എല്ലാവരും ഭോജനശാലയിലേക്കും പോയി.

                                                                  അന്നുമുതൽ ഹാലാസ്യത്തിങ്കൽ ഉള്ള രാജ്യസഭയിൽവെച്ചു സുഖാത്മകവും, രഹസ്യവും, അത്ഭുതവും, സുവ്യക്തവും ആയ താണ്ഡവത്തെ സോമസിന്ദരനായ പരമശിവൻ ചെയ്തുവരുന്നുണ്ട്. പരമശിവന്റെ താണ്ഡവമഹത്വപ്രതിപാദിതമായ ഈ ലീലയെ കേൾക്കുന്നവർക്കും പഠിക്കുന്നവർക്കും ഒന്നുപോലെ സർവാഭീഷ്ടങ്ങളും,സിദ്ധിക്കും. യാതൊരുസംശയവും ഇല്ല.
      ൧൧- അദ്ധായം നൃത്തദർശനം എന്ന
                ആറാമത്തെ ലീല സമാപ്തം
          ഹലാസ്യമാഹാത്മ്യം
       ൧൨- അദ്ധായം .
    കുണ്ഡോദരഭുക്തി എന്ന
             ഏഴാമത്തെലീല.
      അല്ലയോ മഹർ‌ഷിപുംഗന്മാരേ ഹ്രസ്വകായനായ കുണ്ഡോദരൻ എന്നുള്ള ഭൂതം പരമശിവന്റെ ആഞ്ജപ്രകാരം തടാതകാപരിണയത്തിനായി ചമച്ചുകൂട്ടിയിരുന്നഭക്ഷണപദാർത്ഥങ്ങളെയെല്ലാം ച്ച ലീല ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം. ശോഭന പ്രദമായ ആ ലീലയെ നിങ്ങൾകേട്ടുകൊള്ളുവിൻ.

ഭക്ഷണാർത്ഥം ഭോജനശാലയിൽ പ്രവേശിച്ച ശിവഞ്ജാനവിശാരദന്മാരായ പതഞ്ജലി തുടങ്ങിയ മഹർഷിമാരും, ഫണീന്ദ്രന്മാരുംമറ്റുള്ളഅന്യജനങ്ങളമെല്ലാം യഥായോഗ്യം ഓരോ അസനങ്ങളിൽ ഇരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/94&oldid=170763" എന്ന താളിൽനിന്ന് ശേഖരിച്ചത്