താൾ:SreeHalasya mahathmyam 1922.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷേത്രമഹാത്മ്യം

അല്ലയോ മഹർഷിമാരെ പണ്ട് പരമശിവൻ ശ്രീപാർവ്വതിക്കു ഉപദേശിച്ചുകൊടുക്കുമ്പോൾ ദേവിയുടെ മടിയിൽ ഇടിയിൽ ഇരുന്നു കേട്ട സുബ്രമണ്യന്റെ അടുക്കൽ നിന്നു ഞാൻ പഠിച്ചപ്രകാരം തന്നെ നിങ്ങളേയും കേൾപ്പിക്കാം. ഹാലസ്യത്തിനു തുല്യമായ ക്ഷേത്രവും ഹേമപത്മിനീതീർത്ഥത്തിനു സൗശമായ തീർത്ഥവും സുന്ദരേശ്വരലിംഗത്തിനു സമമായ ശിവലിംഗവും മൂന്നുലോകത്തിലും ഇല്ല. ഭക്തിപൂർവ്വം കേട്ടുകൊള്ളുവിൻ. ഭുവനങ്ങളിൽ ഉത്തമമായിട്ടുള്ളത് പുണ്യക്ഷേത്രങ്ങളാണ്. പുണ്യക്ഷേത്രങ്ങളിൽ ശിവക്ഷേത്രങ്ങളോളം മറ്റു ക്ഷേത്രങ്ങൾ ശ്രേഷ്ഠങ്ങളല്ല. ശിവക്ഷേത്രങ്ങളിൽ അറുപത്തിയെട്ടു ശിവക്ഷേത്രങ്ങൾ വിശേഷിച്ചും മഹത്തരങ്ങൾ ആണ്. കൈലാസാദികളായ പതിനാറു ക്ഷേത്രങ്ങൾ ആഅറുപത്തിയെട്ടു ക്ഷേത്രങ്ങളിൽവച്ചും പ്രധാനപ്പെട്ടവയാണ്. ആ പതിനാറിലും മുഖ്യങ്ങളായി നാലുമഹാക്ഷേത്രങ്ങളുണ്ട്. അവദേഹാവസാന കാലത്തിൽ മുക്തിയെകൊടുക്കുന്നതും വിശ്വനാഥമഹാലിംഗസാന്നിദ്ധ്യം കൊണ്ടു സർവ്വസിദ്ധികളേയും ദാനം ചെയ്യുന്നതുമായ ശ്രീകാശിയും ഭക്തന്മാർക്കു ഭക്തിയും മുക്തിയും നൽകുന്നതും സുരസേവിതവും കാളഹസ്തീശ്വരലിംഗത്തിന്റെ നിത്യസാന്നിദ്ധ്യ ത്തോടുകൂടിയതും ദക്ഷിണകൈലാസം എന്ന് പ്രഖ്യാതവുമായ കാളഹസ്തീ മഹാക്ഷേത്രവും ഭഗവാനായ നടേശൻ നിത്യവും ആനന്ദതാണ്ഡവം ചെയ്യുന്നതും ദർശനമാത്രത്താൽ ആർക്കും ഭക്തിയും മുക്തിയും ലഭിക്കുന്നതും ആയ ചിടംബാരവും കേട്ടമാത്രയിൽ തന്നെ സർവ്വസിദ്ധികളും സംപ്രാപ്തമാകുന്ന ഹാലാസ്യവും ആണ്. ഇവയിൽ ചിദംബരം ദർശിച്ചാൽ മോക്ഷംകിട്ടും . കാശിയിൽ പോകണമെന്നു പറഞ്ഞിറങ്ങിയാൽ. മുക്തിയായി. ഹാലാസ്യം ദർശനം പൂജയും ഒന്നും കൂടാതെ ശ്രവണമാത്രത്താൽ ഏതുപാപിക്കും മുക്തികൊടുക്കും. ഇത്രയുമാണ ഇവതമ്മിലുള്ള അന്തരം. ക്ഷേത്രവൈഭവം കൊണ്ടും തീർത്ഥവൈഭവം കൊണ്ടും ലിംഗവാഭവം കൊണ്ടും ഹാലസ്യത്തിനു തുല്യം ഒരു ക്ഷേത്രം ഇല്ലന്നുള്ളതിന് യാതൊരു സംശയവും ഇല്ല. മഹാദേവൻ

സർവ്വനേരവും അവിടെത്തന്നെയാണ് വാസം ചെയ്യുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/33&oldid=170692" എന്ന താളിൽനിന്ന് ശേഖരിച്ചത്