താൾ:SreeHalasya mahathmyam 1922.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

ദിവാകരനായ മഹാമുനേ. അങ്ങ് ജയിച്ചാലും . സ്തന്ദവിഞ്ജാനദി പത്തിന് വർത്തി ഭൂതനായിരിക്കുന്നമഹാപ്രഭോ.അങ്ങ് ജയിച്ചാലും അല്ലയോ കുംഭസംഭാ. അങ്ങു എന്തുകൊണ്ടും പരമശിവനു തുല്യനാണ്. മലയപർവ്വതവാസിയായഅവിടത്തെ അനുഗ്രഹംകൊണ്ട് ഉയർന്നഭൂഭാഗം സമാവസ്തയിലായി. സമുദ്രം മുഴുവൻ കുടിച്ചു വറ്റിച്ചിട്ട്വാതാപിയേയും ഇല്വാലനേയും ഭക്ഷിച്ചത് അവിടുന്നാണ്. ചന്ദ്രാദിത്യവിരോധിയായവിന്ധ്യന്റെഅഹമ്മതിയടക്കിയ തും മറ്റാരുമല്ല. താത്രവർണ്ണിജലത്തിൽ അനുദിവസവും സ്നാനംചെയ്ത് ദേഹമാസകലം ഭസ്മം പൂശി നിത്യക്രത്യങ്ങളു മെല്ലാം നടത്തി വിധിപ്രകാരം ഷോഡശോപചാരങ്ങൾകൊണ്ടു ശിവലിംഗാർച്ചനം ചെയ്തു . മൂന്നുസന്ധ്യയിലും ഒന്നുപോലെ ശിവപ്തജനനടത്തുന്നവനായി അങ്ങല്ലാതെ ഏതൊരുമഹർഷിയാണുള്ളത്.. മഹേശ്വര സൂത്രങ്ങൾ പഠിച്ചു അതിൽനിന്നും ദ്രവിഡഭാഷയും അതിന്റെ വ്യാകരണവും അലംഗകാരവും വ്രത്തനിയമങ്ങളും മറ്റും ലോകോപകാരർത്ഥം ഉണ്ടാക്കിയതും മുനിസത്തമനായ അങ്ങുതന്നെയാണ്. ഈ എല്ലാകാര്യങ്ങൾ കൊണ്ടും മഹാത്മക്കളായ എല്ലാ മഹർഷിമാരിൽ വച്ചും ഉത്തമൻ അവിടുന്നുതന്നെ. അവിടുത്തേക്കു പരമശിവപ്രസാദത്താൽ ഭൂലോകത്തിൽ ഉള്ള സകല ശിവക്ഷേത്രങ്ങളും എല്ലാതീർത്ഥങ്ങളും പലപ്രകാരത്തിലുള്ളവയും തന്നത്താൻഉണ്ടായതുമായ ശിവലിംഗങ്ങളും നല്ലതുപോലെ അറിയാം . അവിടുന്നു ദയവുചെയ്തു അവ ഒക്കയിലും വച്ച് ഭൂക്തിമുക്തി പ്രദായകമായ ക്ഷേത്രവും തീർത്ഥവും എതാണെന്നു പറഞ്ഞുതരണം.

  മഹർഷിമാരുടെ   ചോദ്യം  കേട്ടു   രോമാഞ്ചഗാത്രനായ  അഗസ്ത്യമഹർഷി   സന്തോഷശ്രൂക്കളോടുകൂടി   മന്ദസ്മിതപൂർവ്വംഗൽഗതസ്വരത്തിൽ   അല്ലയോ  മഹർഷിപുംഗവന്മാരെ   .    നിങ്ങളുടെ   ചോദ്യം   ഏറ്റവും  ഉചിതം  തന്നെ   .  ഞാൻ   വിവരമായിപറഞ്ഞുതരാം   .  നിങ്ങൾ   ശ്രദ്ധാപൂർവ്വം   കേട്ടുകൊള്ളുവി ൻ    എന്നിങ്ങനെ   പറഞ്ഞിട്ട്   ഗണപതിയേയും    ശ്രീഗുരുവിനേയും   സുബ്രഹ്മണ്യനേയും   ശ്രീഹാലസ്യനാഥനായ   പരമശിവനേയും  

നാഥനായ മീനാക്ഷീഭഗവതിയേയും മനസ്സുകൊണ്ടു ധ്യാനിച്ച് ഓകാരയുക്തമായി പഞ്ചാക്ഷരം ജപിച്ച് വളരെ വളരെ ഭക്തിയോടുകൂടെ സർവ്വലോകഹിതകരമായ ശങ്കരമാഹാത്മ്യത്തെ താഴെ വരുമാറു പറയാൻ

തുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/32&oldid=170691" എന്ന താളിൽനിന്ന് ശേഖരിച്ചത്