ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩00 ഹാലസ്യമാഹാത്മ്യം
ൽ കവിഞ്ഞസ്ഥലത്തെ ആച്ഛാദനംചെയ്യുന്നതായ അതിന്റെ ചുവട്ടിൽ നിങ്ങൾ ആറപേരും ആയിരംവത്സരക്കാലം
തമസ്സുനിറഞ്ഞ ശിലാരീപിണികളായി വസിക്കും . അവിടെ അടുക്കൽ, അനാദിയും അമലവും ഹാലസ്യവും എന്നുപേ
രോടുകൂടിയതുമായ ഒരുക്ഷേത്രവും, ആ ക്ഷേത്രത്തിൽ മഹത്തരവും അത്യന്തപാവനവും സുന്ദരേശ്വരസംജ്ഞിതവു
മായ എന്റെ മുലലിംഗവും ഉണ്ടു്.
അനേകായിരംകോടിയുഗകാലങ്ങൾക്കുമുമ്പു തുടങ്ങിയ എന്റെ പരിപൂർണ്ണമായ നിത്യദിവ്യസാന്നിദ്ധ്യത്തോടുകൂടിയ
ആ സുന്ദരേശ്വരലിംഗത്തിൽനിന്നും ഞാൻ ഗുരുമൂർത്തിയെന്നുള്ള പേരോടുകൂടെ അവതരിച്ചുവന്നു് നിങ്ങൾക്കു അഷ്ട
സിദ്ധികളേയും ഉപദേശിച്ചുതരാം ; അപ്പോൾ നിങ്ങളുടെ ശാപവുംതീരും . അതിൽപിന്നെ നിങ്ങൾക്കു നിങ്ങളുടെ സ്വ
ഭാവകോമളിമാവോടുകൂടിയ സ്വരൂപത്തോടുകൂടെ മത്സാമീപ്യത്തെ പ്രാപിച്ചു പരമഭോഗങ്ങളും അനുഭവിട്ടു സുഖിച്ചുരമിക്കു
കയുംചെയ്യാം ."
ഭഗവാൻ ഇപ്രകാരം യക്ഷിണികൾക്കു ശാപമോക്ഷവും കൊടുത്തു് നന്ദികേശ്വരന്റെ കൈയുംപിടിച്ചു് ശങ്കരീപ്രാസാ
ദത്തിലേക്കുപോയി . നിഗ്രഹാനുഗ്രഹശക്തനായ ഭഗവാന്റെ ശാപംഅനുസരിച്ചു് യക്ഷികൾ ശിലാരൂപിണികളായി
വടമൂലത്തിലുംവസിച്ചു.
ശാപമോക്ഷപ്രകാരമുള്ള ആയിരംസംവത്സരം കഴിഞ്ഞ അവസരത്തിൽ ഭക്തവത്സലനായ ഭഗവാൻ സുന്ദരേ
സ്വരൻ ഹാലസ്യക്ഷേത്രത്തിൽ ഉള്ള തന്റെ മൂലലിംഗത്തിൽനിന്നും ദുരുമൂർത്തിയെന്നുള്ള നാമധേയത്തോടുകൂടെ
അവതരിച്ചു് , ശ്രീപട്ടമംഗലഗ്രാമത്തിൽ ഉള്ള ഊക്കൻവടവൃക്ഷത്തിന്റെ ചുവട്ടിൽ ശിലാരൂപിണികളായി വസിക്കുന്ന
യക്ഷികളുടെ സമൂപത്തിൽ പോയി അവർക്കു അണിമാദികളായ അഷ്ടസിദ്ധികളും ഉപദേശിച്ചുകൊടുത്തു. ഉടൻതന്നെ
അവർ ശാപമോചിതകളും ജ്ഞാനമതികളും പൂവവൽ അതികോമളസ്വരൂപിണികളും ആയി തത്രപ്രത്യക്ഷീഭവിച്ചു .
അഷ്ടസിദ്ധിപ്രഭാവെകൊണ്ടു് അവർ ആകാശസഞ്ചാമുഖ്യങ്ങളായ അനവധി അത്ഭുതകർമ്മങ്ങളെ പ്രകടീകരിച്ചു . അ
നന്തരം അവർ കൈലാസാചലത്തിൽപോയി ശംകരാന്തിതത്തെ പ്രാപിച്ചു് അദ്ദേഹത്തിന്റെ പാദസേവയുംചെയ്തു പര
മാനന്ദപൂർവം അവിടെ വസിച്ചു .
അല്ലയോ മുനിപുംഗവന്മാരേ! ഇപ്രകാരം ആണു് ഭഗവാനായ സുന്ദരേശ്വരൻ ഹാലസ്യത്തിൽ ഉള്ള തന്റെ മൂല
ലിംഗത്തിൽ നിന്നും ഗുരുമൂർത്തിയായി അവതരിച്ചു് യക്ഷികൾക്കു അഷ്ടസിദ്ധികൾ ഉപദേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.