ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪0-ാം അദ്ധ്യായം - മുപ്പത്തിനാലാം ലീല ൩0൧
ശിച്ചുകൊടുത്ത അത്ഭുതകരമായ ലീല . ഈ പരിപാവനമായ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു മംഗ
ല്യസൌഖ്യാർത്ഥങ്ങൾ സിദ്ധിക്കുമെന്നു മാത്രമല്ല അന്ത്യകാലത്തിൽ മോക്ഷപ്രാപ്തിയുംഉണ്ടാകും .
യക്ഷികൾക്കു അഷ്ടസിദ്ധ്യുപദേശം ചെയ്ത
മുപ്പത്തിമൂന്നാം ലീല സമാപ്തം.
______
ഹാ ലാ സ്യ മാ ഹാ ത്മ്യം .
കേ ര ള ഭാ ഷാ ഗ ദ്യം .
൪0-ാം അദ്ധ്യായം .
കാന്താരഛദിയെന്ന ചോളരാജാവിനുവേണ്ടി സുന്ദരേശ്വരൻ
വാതിൽ തുറന്നു കൊടുത്ത
മുത്തിനാലാം ലീല.
_____
അല്ലയോ മാമുനശ്രേഷ്ഠന്മാരേ! ഇനി ഞാൻ നിങ്ങളെ ഹാലസ്യനാഥനായ സുന്ദരേശ്വരൻ, ശിവഭക്താഗ്ര
ഗണ്യനും, കാന്താരഛേദിയെന്നുള്ള നാമധേയത്തോടു കൂടിയവനും ആയ ചോളരാജാവിനു് വാതിൽ തുറന്നുകൊടു
ത്തതായ ലിലകേൾപ്പിക്കാം.
അല്ലയോ മുനിപുംഗവന്മാരേ! ഈ ചോളരാജാവിനു കാന്തരഛേദിയെന്നുള്ള പേരുണ്ടായതു് അദ്ദേഹം ചോ
ളരാജധാനിയായ കാഞ്ചീപുരത്തിൽ ഉണ്ടായിരുന്ന മീനാക്ഷിക്ഷേത്രം പണ്ടു കല്പാന്തകാലത്തിൽ ജീർണ്ണമായിപ്പോ
യതിനെ ഉദ്ധരിക്കുന്നതിനുവേണ്ടി, കാന്താരമെല്ലാം ഛേദിച്ചതുകൊണ്ടാണു് . മഹാപ്രഭുവും സർവശാസ്ത്രാർത്ഥകോ
പിദനും ആയ ആ ചോളഭൂപൻ, രാജചിഹ്നങ്ങളായ ഹാരകേയൂരമകുടകുണ്ഡലാദിവിഭൂഷണങ്ങളേയും ചന്ദനം, കസ്തൂ
രി, കുംകുമം മുതലായ സുഗന്ധലോപനങ്ങളേയും മറ്റും ഉപേക്ഷിച്ചു് ശരീരം മുഴുവൻ ഭസ്മവും പൂശി സന്ധികൾതോറും ത്രി
പുണ്ഡ്രങ്ങളും രുദ്രാക്ഷമാല്യങ്ങളുമണിഞ്ഞു് , സാംബനായ സദാശിവനെ സർവോപചാരങ്ങൾകൊണ്ടും പൂജിച്ചു ശ്രദ്ധ
യോടുകൂടെ ശ്രീപഞ്ചാക്ഷരമഹാമന്ത്രവും ജപിച്ചു് , ശിവഭക്താഗ്രഗണ്യനായി വാവുന്നകാലത്തിൽ ഒരിക്കൽ കമ്പാനദി
യിൽ സ്നാനം ചെയ്തു് കാമാക്ഷീദേവിയുടെ പാദപൂജ ചെയ്യുന്നതിനായി ചോളരാജാവു് കാന്താരഛേദം ചെയ്ത ജീർണ്ണോ
ദ്ധാരണം സാധിച്ച

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.