താൾ:SreeHalasya mahathmyam 1922.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൨ ഹാലാസ്യമാഹാത്മ്യം

 സുന്ദരേശ്വരനായ വൈശ്യൻ അതുകേട്ടു്,ഞാൻ നിങ്ങൾക്കു വളവേണമെങ്കിൽ എന്നും കൊണ്ടുവന്നുതരാം.ഇനിക്കു വളയ്ക്കു് ഇന്നു വിലവേണമെന്നില്ല.നാളെ തന്നാൽ വാങ്ങിച്ചുകൊള്ളാം.ഇന്നു പറഞ്ഞുംകൊണ്ടു് ​എല്ലാ വൈശ്യഭവനങ്ങളിലുംപോയി വൈശ്യകുമാരികൾക്കെല്ലാം വള നൽകി. വൈശ്യന്റെ ഉദാരബുദ്ധിയും സൈശീല്യവുംമറ്റും കണ്ടു് 

എല്ലാവരും അതിശയിച്ചു.ഇങ്ങനെ പരമശിവൻ വൈശ്യവീഥിയിൽ എങ്ങും ചുറ്റി സഞ്ചരിച്ചു് വള വിറ്റു,വൈശ്യകുമാരികളെയെല്ലാം ആനന്ദ സാഗരത്തിൽ അത്യർത്ഥം മുക്കി സന്തോഷമഗ്നകളാക്കിയുംവച്ചു് ഗർഭഗേഹത്തിൽ പ്രവേശിച്ചു് സ്വലിംഗത്തിൽ മറഞ്ഞു.

 വൈശ്യേശ്വരനായ സുന്ദരേശ്വരന്റെ കരസ്പർശംകൊണ്ടു്ആ വൈശ്യകന്യകമാർ എല്ലാവരും ഒന്നു പോലെ ആയുരാരോഗ്യശാലിനികളും സൌന്ദര്യയുക്തകളും സന്താനവതികളും ഐശ്വര്യവതികളും ആയി അനേകകാലം സുഖവാസം ചെയ്തു,അവരുടെ മരണശേഷം അവരുടെ കുലജാതന്മാരും സുന്ദരേശ്വരവൈഭവംകൊണ്ടു്,പവിത്രന്മാരും ദാനശീലന്മാരും ധനികളും പാപഭീരുക്കളും ധർമ്മതൽപരന്മാരും നിർമ്മലസ്വാന്തന്മാരും ജ്ഞാനികളും മഹാത്മാക്കളും ശിവഭക്തന്മാരും ആയി തീർന്നു. ഇപ്രകാരം ആണു് വൈശ്യവംശം ഐശ്വര്യപൂർവം വർദ്ധിച്ചിട്ടുള്ളതു്.
 അല്ലയോ വസിഷ്ഠാദിമഹർഷീശ്വരന്മാരേ!ഭർത്തൃശാപംകൊണ്ടു് വൈശ്യകുമാരികളായി ജനിച്ച താപസീമണികളുടെ ഹൃദയപ്രസാദത്തിനുവേണ്ടി വള വിറ്റതായ സുന്ദരേശ്വരന്റെ 

മുപ്പത്തിരണ്ടാമത്തെ ലീല ഇങ്ങനെയാണു്.ഹൃദയാനന്ദജനകവും പാപഹരവും ആയ ഈ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു് ​​ഇഹലോകസൌഖ്യവും പരലോകാനന്ദവും ഉണ്ടാകുമെന്നുള്ളതിനു് യാതൊരുസംശയവുമില്ല.

                    വലയവിക്രയം ചെയ്ത
           മുപ്പത്തിരണ്ടാം ലീല സമാപ്തം.
          ............
    "വിദ്യാഭിവർദ്ധിനി" അച്ചുക്കൂടം-കൊല്ലം
    ഇതിനടുത്ത രണ്ടാം വാല്യവും ഉടനേതയാറാകുന്നതാണു്.

ഈ പുസ്തകത്തിന്റെ സർവാവകാശവും എസ്സ്.റ്റി.റെഡ്യാർ

ആൻഡ് സൺസിൽ ഇരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/274&oldid=170654" എന്ന താളിൽനിന്ന് ശേഖരിച്ചത്