താൾ:SreeHalasya mahathmyam 1922.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീ

                                                        ഹാലാസ്യമാഹാത്മ്യം.
            
                                                        കേരളഭാഷാഗദ്യം.
                                      ______
                                                    മുപ്പത്തിഒമ്പതാം അദ്ധ്യായം .
                                                                     
                                                       അഷ്ടസിദ്ധ്യുപദേശംചെയ്ത 
                             
                                                         മുപ്പത്തിമൂന്നാമത്തെ ലീല.
                                    ___________

                              ശൈവമാഹാത്മ്യശ്രവണകുതൂഹലചിത്തന്മാരായ വസിഷ്ഠാദിമഹർഷികൾ , ശൈവാഗമസാരവേദിയായ കുംഭസംഭവനെനോക്കി,--അല്ലയോ ഭഗവാനെ! മുനികുലതിലകനും
                              സർവജ്ഞാനും ആയ നിന്തിരുവടിയുടെ വദനാരവിന്ദോൽഗളിതമായ ഹാലസ്യേശ്വര ലീലാമകരന്ദപാനംകൊണ്ടു് ഞങ്ങൾ അപരമായ കൃതർത്ഥതയ്ക്കും ഭക്തിക്കും പാത്രീഭൂ
                              തന്മാരായെന്നു മാത്രമല്ല, ആ ലീലാവിലാസിയും കരുണാവരുണാലയനും ആയ ഉമാസഹായന്റെ അപാരമഹത്വങ്ങൾക്കു് നിലയനങ്ങളായ കഥകളെ വീണ്ടും കേൾക്കുന്നതി
                              ൽ ഞങ്ങൾക്കു് ഇതില്പരമില്ലാത്ത ആശ വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു് ഹാലാസ്യനാഥനായ ശിവൻ അനന്തരം ചെയ്ത ലീലയെ സരസമായും സമഗ്രമായും ഞങ്ങളെ
                              കേൾപ്പിക്കുമാറാകണം എന്നപേക്ഷിച്ചു . 
                                 അഗസ്ത്യൻ അതുകേട്ടു് ആനന്ദാശ്രുക്കളോടുകൂടെ ലീലാശ്രവണോല്ക്കന്മാരായ ആ താപസന്മാരെ അഭിമുഖമാക്കിയും കൊണ്ടു് കഥാശേഷത്തെ ഇപ്രകാരം തുടർന്നു:--

                                 "അല്ലയോ മുനിശ്രേഷ്ഠന്മാരെ! ഹാലാസ്യനാഥനായ സോമസുന്ദരൻ യക്ഷികൾക്കു അഷ്ടസിദ്ധ്യുപദേശംചെയ്ത മുപ്പത്തിമൂന്നാമത്തെ ലീലയെ ഇ

* ൩൮ *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/275&oldid=170655" എന്ന താളിൽനിന്ന് ശേഖരിച്ചത്