താൾ:SreeHalasya mahathmyam 1922.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൮ ഹാലാസ്യമാഹാത്മ്യം.

ഹ്മചാരീവിപ്രന്റെ ഗോത്രാനാമാദികളും മറ്റുംചോദിച്ചറിയാതെതന്നെ പുത്രിയായ ഗൌരിയെ ഉദകത്തോടുകൂടെ അദ്ദേഹത്തിനു കന്യാദാനം ചെയ്തു.

വിരൂപാക്ഷന്റെ ഭാര്യയും ഗൌരിയുടെ മാതാവുംആയ സുവൃതയും മറ്റുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ വിവരം അറിഞ്ഞുവന്നു. ഗോത്രനാമാദികളും മറ്റുംചോദിച്ചറിയാതെ മകളെ കന്യാദാനംചെയ്തതു് വളരെ തെറ്റാണെന്നും ഇതേവരെ യാതൊരുത്തരും കുലഗോത്രനാമാദികളെ അന്വേഷിക്കാതെ പെണ്ണുകൊടുത്തിട്ടില്ലെന്നും വിരൂപാക്ഷൻ ചെയ്തതു് വളരെ അപമാനകരവും പരിതാപകരവും ആയ ഒരു നീചപ്രവൃത്തിയാണെന്നും സ്ഥിരബുദ്ധിയുള്ളവരിൽ ആരും ഇപ്രകാരം ചെയ്യുന്നതല്ലെന്നും മറ്റും പറഞ്ഞു് അദ്ദേഹത്തെ ഭത്സിച്ചു.

അനന്തരം അവർ ബ്രഹ്മചാരിയോടു അദ്ദേഹത്തിന്റെ ഗോത്രം, സൂത്രം, നക്ഷത്രം, മുതലായവയെപ്പറ്റി ചോദിച്ചതിൽ യാതൊന്നും ആ വിഷയത്തിൽ വിരൂപാക്ഷനെ ഭത്സിച്ചതിനെപ്പറ്റി വളരെയൊക്കെ പശ്ചാതപിക്കുകയും ചെയ്തു. എങ്കിലും, വരനായ ബ്രഹ്മചാരിയുടെ ഉർദ്ധ്വപൂണ്ഡ്രാധാരണം നിന്ദ്യമെന്നും മറ്റുമുള്ള അനവധി ഗുണങ്ങളുടെ കൂട്ടത്തിൽ ഈ ഒരു ദോഷം ചന്ദ്രനിൽ കളങ്കം എന്നതുപോലെ തെളിയുന്നതല്ലെന്നു അവർ എല്ലാവരും ഒന്നുപോലെ സമാധാനപ്പെടുകയും ചെയ്തു.

അതിന്റെ ശേഷം അവർ എല്ലാവരും കൂടി ആഘോഷപൂർവം വിവാഹനംനടത്തി വളരെ വളരെ വസ്ത്രാഭരണങ്ങളും ധനങ്ങളും മറ്റും ആ ദംപതികൾക്കു സ്ത്രീധനമായി കൊടുത്തു. അന്തരം അവർ സ്ത്രീധനംകിട്ടിയ സാമാനങ്ങളും കൊണ്ടു് വരന്റെ ദിക്കിലേക്കുപോയി. വീട്ടിൽനിന്നും ഏകനായിപ്പോയ തന്റെ ബ്രഹ്മചാരിയായ പുത്രൻ സുന്ദരിയായ ഒരു കന്യകയോടും, അനവധിദ്രവ്യങ്ങളോടും ആഭരണങ്ങളോടും കൂടെ ഗൃഹസ്ഥനായി വന്നതുകണ്ടപ്പോൾ കുമാരന്റെ പിതാവിനു് ഇതില്പരമില്ലാത്ത സന്തോഷം ഉണ്ടായെന്നുമാത്രമല്ലപുത്രനെ ഏറ്റവും ലാളിക്കുകയും ശ്ലാഘിക്കുകയും കൂടി ചെയ്തു. സ്നുഷയായ ഗൌരിയുടെ മേലും അദ്ദേഹത്തിന്നു വളരെ സ്ഥായിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രകൃതം നേരേമറിച്ചായിരുന്നു. തന്റെ പുത്രന്റെവധു ശിവഭക്തന്റെമകളായ ഗൌരിയാണെന്നെപ്പോൾ അറിഞ്ഞുവോ അപ്പോൾമുതൽ ശ്വശ്രുവിനു അവളിൽ പ്രീതിയും ബഹുമാനവും ഇല്ലാതെആയി. ഗൌരിചെയ്യുന്നതെല്ലാം കുറ്റമെന്നു സ്ഥാപിക്കാനായി അവർ ശ്രമിച്ചു. ഇഷ്ടമില്ലാത്തവർ ചെയ്യുന്നഏതും കുറ്റം തന്നെയാണല്ലൊ.

ബ്രഹ്മാചാരിക്ക് വാങ്മനഃകായങ്ങൾ കൊണ്ടു് ഗൌരിയിൽ സംഗമുണ്ടായതും ഇല്ലാ. ഗൌരിയാകട്ടെ, വൈഷ്ണവരായ അവരുടെ വീട്ടിൽ ഭിക്ഷയ്ക്കായി വൈഷ്ണവരല്ലാത്ത ശിവഭക്തന്മാരിൽ ആരെയും കാണാഞ്ഞതുകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/220&oldid=170597" എന്ന താളിൽനിന്ന് ശേഖരിച്ചത്