ഇരുപത്തേഴാം അദ്ധ്യായം - ഇരുപത്തൊന്നാം ലീല ൧൮൭
യ അദ്ദേഹത്തിന്റെ പാദപത്മങ്ങളിൽ തന്റെ മാസഭൃംഗങ്ങളുടെ വിശ്രമസ്ഥാനമായി സങ്കല്പിച്ചും താൻ അറിയാതെ ചെയ്തിട്ടുള്ള എല്ലാ അപരാധങ്ങളേയും ക്ഷമിച്ചുകൊള്ളേണമെന്നുംമറ്റും അപേക്ഷിച്ചും കൊണ്ടു് ഇപ്രകാരം സ്തുതിച്ചു.
പരിപൂർണ്ണപരാനന്ദപരചിൽസത്യവിഗ്രഹ!
സുന്ദരേശ്വരസർവൗഞ! ത്രാഹിമാമപരാധിനം. ൧
ഫാലക്ഷിജാതജ്വവനപരിലീഡമതോഭവ
ജീവൻമുക്തിപുരീനാഥ! ത്രാഹിമാമപരാധിനം ൨
പാരിജാതഗുണതീത പാദപങ്കജവൈഭവ
കടംബകാനനാദ്ധ്യക്ഷ ത്രാഹിമാമപരാധിനം ൩
ഭക്തിപ്രാർത്ഥിതസർവാർത്ഥ കാമധേനോപുരാന്തക
കരുണാവരുണാവാസ ത്രാഹിമാമപരാധിനം ൪
കൈവല്യദാനനിരത കാളകൂടഭയാപറ്റ
കന്യകാനഗരീനാഥ ത്രാഹിമാമാപരാധിനം. ൫
കമലാപതിവാഗീശ ശചീശപ്രമുഖാമരൈഃ
പരിപൂജിതപാദാബ്ജ ത്രാഹിമാമപാരാധിനം ൬
പാഞ്ചാസ്യപന്നഗാംകാംഗ പരമാനന്ദപ്രദായക
പർവതാധീശജാതാമാതാ ത്രാഹിമാമാപരാധിനം. ൭
പരാല്പരപദാംഭോജ പരിദ്ധ്യാനരതാത്മനാം
കാക്ഷിതാർത്ഥപ്രദസ്മാഹി ത്രാഹിമാമപരാധിനം. ൮
അനന്തരം, ഈ അപരാധാഷ്ടകത്തെ ഏതൊരുത്തൻ അങ്ങയുടെ സന്നിധിയിൽനിന്നുംകൊണ്ടു ജപിക്കുന്നുവോ അവന്റേയും അനുദിവസവും ഈ അഷ്ടകത്തെ യാതൊരുത്തൻ പരായണം ചെയ്യുന്നുവോ അവന്റേയും സർവപരാധങ്ങളെയും നിന്തിരുവടി കരുണാപൂർവം ക്ഷമിച്ച് എല്ലാ അഭീഷ്ടങ്ങളെയും സാധിച്ചുകൊടുക്കണം എന്നും പ്രാർത്ഥിച്ചു.
ഇങ്ങനെ പ്രാർത്ഥിക്കുകയും വീണ്ടും സ്തുതിക്കുകയും ചെയ്തുംവെച്ച് ലിംഗസന്നിധിയിൽ അനവധിപ്രാവശ്യം സാഷ്ടാംഗപ്രണാമംചെയ്തു. വീണ്ടും താഴെവരുമാറു് സ്തുതിച്ചു.
“ഹാലാസ്യനാഥാശംഭോ
പരഹൃതഭക്താപരാധഏവത്വം
അഹമപിതവപാദാംബുജ
ശരണത്വംപാഹിമാംമഹോശാന
കാദംബകാന്തകാന്തരകല്പിതേന്ദ്രവിമാനഗ!
ശംഭോക്ഷമസ്വാപരാധാൻകൃതാനജ്ഞാനതപ്രഭോ!
ഇങ്ങനെ പലപ്രാവശ്യം സ്തുതിക്കുകയും പ്രണമിക്കുകയും ചെയ്തുംവച്ചു് അപാരകരുണാ നിധിയായ ഹാലാസ്യനാഥസ്തമരയോടുകൂടെ രാജമ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.