താൾ:SreeHalasya mahathmyam 1922.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩ാം അദ്ധ്യായം-പതിനേഴാം ലീല. ൧൬൩

 രുണ്യപൂർണ്ണമായ കടാക്ഷാവലോകനംകൊണ്ടു് മന്ത്രിമാരെ അനുഗ്രഹിച്ചിട്ടു് ജ്യോതിർമ്മയസ്വരൂപിയായി തന്റെ മൂലലിംഗത്തിങ്കൽ തിരോധനംചെയ്തു.
  അതേവരേയും വൈശ്യസ്വരൂപവും കൈക്കൊണ്ടു നിന്നിരുന്ന ഒരു മനുഷ്യൻ അതിവേഗത്തിൽ അനേകായിരംകോടി സൂര്യന്മാർ ഏകകാലത്തിൽ ഉദിച്ചുയർന്നാൽപ്പോലും ഉണ്ടാകാത്തതും കർപ്പൂരദീപം പോലെ കത്തിക്കാളുന്നതും എന്തെന്നില്ലാത്ത പ്രഭാവിശേഷങ്ങളോടുകൂടിയതുമായ ഒരു ദിവ്യ സ്വരൂപത്തെ പ്രകടിപ്പിച്ചിട്ടു് മിന്നൽക്കൊടിപോലെ ഉടനടി

അപ്രത്യക്ഷമായതുകൊണ്ടു് ഇതില്പകരമില്ലാത്ത ആശ്ചര്യത്തോടും സന്തോഷത്തോടും കൂടെ മന്ത്രിമാർ തങ്ങളിൽ തങ്ങളിൽ ഇങ്ങനെ പറഞ്ഞു.

  കിരീടത്തിനുവേണ്ട ലക്ഷമയുക്തങ്ങളായ രത്നങ്ങളുംകൊണ്ടു് രത്നവിക്രയനായിവന്ന വൈശ്യൻ മനുഷ്യനല്ല.കാലാകാലനും ഹാലാസ്യനാഥനും ആയ സുന്ദരേശ്വരൻ ആണു്.കരുണാനിധിയായ ഹാലാസ്യനാഥനു് തന്റെ ഭക്തന്മാർക്കുവേണ്ടി ഇന്നതെല്ലാമേ ചെയ്യാവൂ എന്നും മറ്റു ഇല്ല.സുന്ദരേശ്വാനുഗ്രഹം ഈ രാജകുമാരനെ പരിപൂർത്തിയായിട്ടും ഉണ്ടു്.അതുകെണ്ടു് ഇദ്ദേഹം ദീർഘായുഷ്മാനും അരോഗദഢഗാത്രനും ശത്രുജേതാവും ആയ ഒരു മഹാചക്രവർത്തിയായിതീരുമെന്നുള്ളതിനു് യാതൊരു സംശയവും ഇല്ല.
 അവർ ഇങ്ങനെ പറഞ്ഞു് പിരിഞ്ഞു് അവരവരുടെ നിലയനങ്ങളിലേക്കു പോയി.അഭിഷേകപാണ്ഡ്യൻ ബാലനാണെങ്കിലും,ഹാലാസ്യനാഥന്റെ കാരുണ്യവിലാസംകൊണ്ടു് ഒരു വലിയ രാജ്യതന്ത്രജ്ഞനുംഅതിസമർത്ഥനും പ്രജാരക്ഷണവിഷയത്തിൽ അപാരമായ താല്പര്യത്തോടുകൂടിയവനും ആയ ഒരു മഹാരാജാവുമായി കാലതാമസമേന്യേ തീരുകയും ചതുരംഗവാഹിനിയോടുകൂടെ രാജകുമാരൻ പോയി അദ്ദേഹത്തിന്റെ ദൃഷ്ടദായാദികളെ വധിച്ചു ലോകത്തിൽ സമാധാനം ഉണ്ടാക്കുകയും ചെയ്തു.
   അനന്തരം അഭിഷേകപാണ്ഡ്യമ​ഹാരാജാവു് ആഭ്യന്തരകലഹങ്ങൾ യാതൊന്നും ഇല്ലാതെ ഭൂമണ്ഡലത്തിലുള്ള സകല രാജാക്കന്മാരേയും ഒന്നു പോലെ ജയിച്ചു തിറവാങ്ങിയും ഭൂലോക ചക്രവർത്തിയായും ,ഹാലാസ്യനാഥന്റെ പാദാംബുജ യുഗളത്തിൽ അർപ്പിതമായ ഹൃദയത്തോടുകൂടിയവനായും, സർവൈശ്വര്യസമ്പൽസമൃദ്ധികളോടും അരോഗദൃഢഗാത്രതയോടുകൂടിയവനായും അനേകായിരം വർഷം ഭൂപരിപാലനം ചെയ്തു.
  അല്ലയോ മഹർഷിസത്തമന്മാരേ! സുന്ദരേശ്വരന്റെ അതിപാവനമായ ഈ പതിനേഴാമത്തെ ലീലയെ പഠിക്കുകയും കേൾക്കുകയും ,ചെയ്യുന്നവർക്കു മംഗലവർദ്ധനയും സർവരതാസമൃദ്ധിയും .പുത്രഭാര്യായായുരാരോഗ്യസമ്പത്തുകളും നിർമ്മലമായ കീർത്തിയും ആയുരാന്തത്തിങ്കൽ ശൈവസായൂജ്യവും ലഭിക്കുന്നതാണു്.


                                       സുന്ദരേശ്വരൻ വൈശ്യരൂപിയായി രത്ന വിക്രയം ചെയ്
                                              പതിനേഴാം ലീല .സമാപ്തം

..........


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/185&oldid=170560" എന്ന താളിൽനിന്ന് ശേഖരിച്ചത്