൧൬൨ ഹാലാസ്യമാഹാത്മ്യം
വൈശ്യരൂപിയായ സുന്ദരേശ്വരൻ രത്നലക്ഷണങ്ങൾ സർവവും ഇപ്രകാരം ഘോഷിച്ചതിന്റെ ശേഷം വടക്കോട്ടുതിരിഞ്ഞിരുന്നുംകൊണ്ടു് ഒരുനല്ല പുതിയവസ്ത്രം എടുത്തുവിരിച്ചു് അതിന്റെ നടുക്ക് പത്മരാഗവും,കിഴക്കുതുടങ്ങി മുക്താദികളായ രത്നങ്ങളും വഴിപോലെ നിരത്തി സൂര്യൻ തുടങ്ങിയ രത്നദേവതകളെ വിധിപ്രകാരമുള്ള മന്ത്രോച്ചാരണപൂർവ്വം മുൻപറയപ്പെട്ട പൂക്കൾകൊണ്ടു് പൂജിച്ചിട്ടു്,മൂലലിംഗംനോക്കി കുറേനേരത്തോളവും ധ്യാനിച്ചു കൊണ്ടിരുന്നു.അനന്തരം മന്ത്രിമാരോടു്,നിങ്ങൾ ഈ നവരത്നങ്ങൾകൊണ്ടു് കിരീടമുണ്ടാക്കി ഈ രാജകുമാനെ അണിയിച്ചു അഭിഷേകിക്കുവിൻ.ഈ ഭൂപാലകബാലനു് നാൾക്കുനാൾ എല്ലാ ഐശ്വര്യങ്ങളും വർദ്ധിക്കുമെന്നും പറഞ്ഞു് രത്നങ്ങൾവാരി മന്ത്രിമാരുടെ കയ്യിൽ കൊടുത്തു.
രത്നലാഭംകൊണ്ടു അത്യന്തം കൃതാത്തന്മാരായ ആ മന്ത്രിസത്തന്മാർ ഇതിൽല്പരമില്ലാത്തസന്തോഷസാഗരത്തിൽ മുങ്ങിയും പൊങ്ങിയും അനന്തരകരണീയം എന്താണെന്നുള്ള
ചിന്തപോലും കൂടാതെകോമളവിഗ്രഹനും സർവാധാരനും ജഗന്നാഥനും കരുണാസാഗരനും ഭക്തവത്സലനും,വൈശ്യരൂപിയും ആയുസന്ദേശ്വരനെത്തന്നെ കുറേനേരത്തോളവും നോക്കിയംകൊണ്ടു് നിന്നു.അനന്തരം അദ്ദേഹത്തെനോക്കി അല്ലയയോ വൈശ്യപ്രഭോ!അങ്ങു് കുറേനേരത്തോളവും ഇവിടെത്തന്നെ താമസിക്കണം.ഞങ്ങൾ ഈ രത്നങ്ങൾ കൊണ്ടുപോയി കിരീടം ഉണ്ടാക്കിച്ചു രാജകുമാരനു് അഭിഷേകവും കഴിച്ചുംവച്ചു വന്നു് അങ്ങേയ്ക്കു യാത്രപറഞ്ഞുകൊള്ളാമെന്നും പറഞ്ഞു് അവർ രത്നങ്ങളുംകൊണ്ടു് രാജകുമാരനോടുകൂടെരാജധാനിയിൽപ്പോയി.അവകൊണ്ടുമനോഹരമായ കിരീടം വിധിപ്രകാരം പുത്തനായി ഇണ്ടാക്കിച്ചു് ഉത്തകർമ്മികളും സദാചാരപരന്മാരുമായ ഋത്വിക്കുകളെക്കൊണ്ടു് ഹോമാദികൃത്യങ്ങൾ എല്ലാം വഴിപോലെ നടത്തിച്ചു്,സുമുഹൂർത്തത്തിൽ രാജകുമാരനെ ഉത്തമമായ സിംഹാസനത്തിൽ വാഴിച്ചു് മന്ത്രാഭിമന്ത്രിതമായ ശുദ്ധജലംകൊണ്ടഭിഷേകം ചെയ്തു് നൂതനമായി ഉണ്ടാക്കിയതും ലക്ഷണപൂർണ്ണവും നവരത്നഖചിതവുമായ കിരീടം ധരിപ്പിച്ചു.ഛത്രചാമരാദികളായ മറ്റു രാജ ചിഹ്നങ്ങളേയും അണിയിച്ചു.മേൽപ്രകാരം അഭിഷേകം നടത്തിയ ആ രാജകുമാരനു് മന്ത്രിമാരും ഋത്വിക്കുകളും മറ്റവിടെയുണ്ടായിരുന്ന മഹത്തുക്കളും എല്ലാംകൂടി അഭിഷേകപാണ്ഡ്യൻ എന്നു നാമകരണം ചെയ്തു.ഏതദൃശങ്ങളായ സംഭവങ്ങൾ കണ്ടു കൂടിയവരെല്ലാം അത്യന്തം അനുമോദിക്കുകയും പാണ്ഡ്യകലാരാജാക്കന്മാരുടെ കാര്യങ്ങൾ എല്ലാം മംഗളകരമായി നിറവേറുന്നതു് അവരുടെ കുലദൈവവും സർവ്വലോകൈകപാലകനും കരുണാവരുണാലയനും ആയ ഹാലാസ്യനാഥന്റെ കൃപാവിശേഷം മൂലമാണെന്നഭിപ്രായപ്പെടുകയും ചെയ്തു.
പട്ടാഭിഷേകാനന്തരം മന്ത്രിമാ,രത്നം നൽകിയ വൈശ്യപ്രഭുവിനു് സമ്മേനംകൊടുക്കന്നതിനായി കണക്കുംകയ്യുമില്ലാത്ത ധനവും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റുമായി വൈശ്യപ്രഭുവിന്റെ അടുക്കൽ ചെന്നപ്പോൾ മന്ദസ്മിതാഞ്ചിതവക്തനും സുന്ദരേശ്വമൂർത്തിയും ആയ ആ വൈശ്യൻ കാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.