താൾ:SreeHalasya mahathmyam 1922.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩-ാം അദ്ധ്യായം__ പതിനേഴാം ലീല ൧൫൩

      യും, മറ്റുള്ളവരെല്ലാം വലാസുരനെ ഇതിൽപരമില്ലാതെ പ്രശംസിക്കുയും ചെയ്തു.
           അനന്തരം വജ്രായുധംകൊണ്ടു് ദാനവേന്ദ്രന്റെ ശരീരം ഭേദിച്ചു ഋത്വിക്കുകൾ അതിൽനിന്നും വസയെടുത്തു അഗ്നിയിൽ 
      ഹോമിച്ചു . ഉടൻതന്നെ യജ്ഞാർത്ഥമായി ശരീരപര്യത്യാഗംചെയ്ത അസുരേന്ദ്രൻ അത്യന്തം തേജസ്സ്വരൂപിയും ദിവ്യസ്ത്രിപ
      രിവാരിതാരം രത്നവിമാനാരോഹിതനും ആയി ബ്രഹമലോകത്തേക്കുപോയി . ശങ്കരീശങ്കരഭക്താഗ്രഗണ്യനായ  അവൻ 
      അവിടെ സർവസൌഭാഗ്യങ്ങളും ഭുജിച്ചുകൊണ്ടു് അത്യന്തം സന്തോഷത്തോടുകൂടെ പാർത്തു.
           പുണ്യകർമ്മകൊണ്ടു സംശുദ്ധമായിത്തീർന്ന ആ ദാനവേന്ദ്രന്റെ സർവാവയവങ്ങളും ഒന്നുപോലെ രത്നബീജങ്ങളായി
      തീരുകയും അവയിൽ നൂതനങ്ങളായ അനവധിരത്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇപ്രകാരം  അവന്റെ  ശരീരത്തിൽനിന്നു    
      ജനിച്ചതുകളായ  രത്നങ്ങൾ ആണു് ലോകത്തിലുള്ള എല്ലാരത്നങ്ങളിൽവച്ചും പാവനമായിട്ടുള്ളതുകൾ;  ആ  നവരത്നങ്ങളെ                       
      യാണു് രാജാക്കന്മർ ധരിക്കേണ്ടതും. ദാനവന്റെ ഏറ്റവും അശുദ്ധികരങ്ങളായ അസ്ഥിതുടങ്ങിയതുകളിൽ  നിന്നും സംജാത
      ങ്ങളായ രത്നങ്ങൾ ശുദ്ധങ്ങളാണെന്നു പറഞ്ഞതിൽ നിങ്ങൾക്കു വല്ല സംശയവും  തോന്നുന്നുണ്ടെങ്കിൽ  അതിനും ഞാൻ    
      സമാധാനം പറയാം. വലാസുരൻ ദാനവവംശജാതനാണെങ്കിലും അവൻ പരമശിവഭക്തന്മാരിൽവച്ചു് അത്യന്തം ശ്രേഷ്ഠനാ
      യിരുന്നതുകൊണ്ടും അവന്റെ ശരീരം ഏറ്റവും ധർമ്മാർത്ഥമായ ആവശ്യത്തിനുവേണ്ടി ഉപേക്ഷിച്ചതുകൊണ്ടും ശിവഭക്തനായ
      ഒരുത്തനാൽ  വധിക്കുകയും  ധർമ്മകാര്യാർത്ഥമായി  ഉപേക്ഷിക്കുകയും  ചെയ്ത  ആ  ശരീരം ഒരു പ്രകാരച്ചിലും അശുദ്ധമല്ല.
      അതുകൊണ്ടാണു് വലാസുരന്റെ ശരീരജങ്ങളായ രത്നങ്ങൾക്കു ശുദ്ധികൂടുമെന്നു ഞാൻ പറഞ്ഞതു്. ഇനി ഞാൻ നിങ്ങൾക്കു
      രത്നങ്ങൾനോക്കാനുള്ള  ക്രമവും രത്നലക്ഷണങ്ങളും പറഞ്ഞുതരാം. ശ്രദ്ധാപൂർവം കേട്ടുകൊള്ളുവിൻ.
           അല്ലയോ മന്ത്രിസത്തമന്മാരേ! മാണിക്യംതുടങ്ങിയ എല്ലാരത്നങ്ങളേയും പരീക്ഷിക്കുന്നതു് ആഴ്ചനോക്കിവേണം. അതായതു്
      ഞായറാഴ്ചനാളിൽ  മാണിയ്ക്കവും, ഗോമേധകവും തിങ്കളാഴ്ചനാളിൽ മുത്തും , വൈഡൂര്യവും ചൊവ്വാഴ്ചനാളിൽ പവിഴവും, ബുധനാ
      ഴ്ചനാളിൽ മരതകവും വ്യാഴാഴ്ചനാളിൽ പുഷ്യരാഗവും, വെള്ളിയാഴ്ചനാളിൽ വജ്രവും ശനിയാഴ്ചനാളിൽ നീലവും പരിശോധിയ്ക്കണം.
      രത്നം നോക്കുവാൻ അത്യന്തം നിർമ്മലനും ധർമ്മപരായണനും ആയിരിക്കണം. രത്നംനോക്കുന്നതു്, താമരപ്പൂവു്,പിച്ചിപ്പൂവു്,ചുവന്ന
      ആമ്പൽപ്പൂവു് ,  സീലിന്ധ്രപുഷ്പം , കൊടിമല്ലികപ്പൂവു് , ശതപത്രപ്രസൂനം ( നൂറിതൾതാമരപ്പുവു്)കൃഷ്ണചന്ദനപ്പൂവു് ,ചെങ്ങഴൂന്നീർപ്പൂവു് , 
      മന്ദാരപ്പൂവു്, എന്നീ ഒമ്പതു പുഷ്പങ്ങളും ശരീരത്തിൽ ധരിച്ചുകൊണ്ടു് ചാണകംകൊണ്ടു് മെഴുകി ശുദ്ധിപ്പെടുത്തിയ  ഭൂമിയിൽ  ഒരു

പീഠംവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/175&oldid=170549" എന്ന താളിൽനിന്ന് ശേഖരിച്ചത്