താൾ:SreeHalasya mahathmyam 1922.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧അ ഹാലാസ്യമാഹാത്മ്യം

ച്ചു് അതിന്റെ മുകളിൽ ശുദ്ധവസ്ത്രം വിരിച്ചു് അതിന്റെ മധ്യഭാഗത്തിൽ ആദ്യമായി പത്മരാഗവും, മാണിക്യം തുടങ്ങിയ മറ്റുരത്നങ്ങളെ കിഴക്കേദിക്കുതുടങ്ങി വലത്തോട്ടു് എട്ടുദിക്കുകളിലും മണ്ഡലാക്യതിലും നിരത്തി മധ്യത്തിൽ വച്ചിട്ടുള്ള പത്മരാഗത്തെ ആദിത്യദേവനായും, മുത്തിനെ ചന്ദ്രനായും, പവിഴത്തെ ചൊവ്വായായും , മരതകരത്നത്തെ ബുധനായും, പുഷ്യരാഗത്തെ ഗുരുവായും, വജ്രത്തെ ശുക്രനായും നീലത്തെ ശനിയായും ഗോമേതകത്തെ രാഹുവായും, വൈഡുര്യത്തെ കേതുവായും ഭാവിച്ചു് മുൻപറഞ്ഞ താമരപ്പൂതുടങ്ങിയ പുഷ്പങ്ങളെകൊണ്ട് പൂജിച്ചതിന്റെശേഷം വേണ്ടതാണ്.

               ഇനി ഞാൻ                                                        
വജ്രാദികളായ രക്തങ്ങലുടെ പൂർവോക്തപ്രകാരമുള്ള ലക്ഷണങ്ങളും ഇന്നവണ്ണമെല്ലാമാണെന്നു പറയാം. നിങ്ങൾ ശ്രദ്ധവെച്ചു കേട്ടുകൊണ്ടാലും. ഒന്നാമതായി വജ്രത്തിന്റെ ലക്ഷണംതന്നെ പറയാം.
                               വജ്രമാണ് ഭൂമിയിൽ ഉള്ള എല്ലാരത്നങ്ങളിലും വച്ചു് ശ്രേഷ്ഠമായിട്ടുള്ളത്. അതുകൊണ്ട് മറ്റുള്ള രത്നങ്ങളേയും എല്ലാ ധാതുക്കളേയും എന്നല്ല മറ്റു സർവവസ്തുക്കളേയും മുറിക്കാം. വജ്രത്തെ വജ്രംകൊണ്ടാല്ലാതെ മറ്റൊന്നുകൊണ്ടും ഖണ്ഡിക്കാൻ ഒക്കുന്നതല്ല. അതുകൊണ്ടാണ് മറ്റുള്ള എല്ലാരത്നങ്ങളേക്കാലും വജ്രത്തെ ശ്രേഷ്ഠതരമെന്നു ബുദ്ധിമാന്മാർ പറഞ്ഞിട്ടുള്ളത്. ദധീചിമഹർഷിയുടേയും വലാസുരന്റേയും അസ്ഥികൾ വീണ കോസലാദികളായ സ്ഥലങ്ങൾ ആണ് വജ്രാകരഭൂമികൾ. ദേശഭേദംഅനുസരിച്ചു് വജ്രങ്ങൾക്ക് പല വർണ്ണങ്ങളും ഉണ്ടു്. കോസലദേശത്തിലെ വജ്രഖനികളിൽനിന്നും ലഭിക്കപ്പെടുന്ന വജ്രങ്ങൾ നേന്മേനിവാകപ്പൂവിന്റെ നിറംപോലെയുള്ള നിറത്തോടുകൂടിയവയും ഹിമവൽപ്രദേശങ്ങളിൽ ഉണ്ടാകുന്ന വജ്രങ്ങൾ ശുഭ്രവർണ്ണത്തിൽ ഉള്ളവയും മാഹാരാഷ്ട്രജനങ്ങളായ വൈരക്കല്ലുകൾ രക്തവർണ്ണത്തോടുകൂടിയതുകളും സൌവീര്യ രാജ്യത്തിൽ ഉണ്ടാകുന്നതുകൾ കൃഷ്ണവർണ്ണത്തിൽ ഉള്ളവകളും പൌണ്ഡ്രരാജ്യത്തിൽ നിന്നും കിട്ടുന്നതുകൾ കരിംകൂവളപ്പൂവിന്റെ നിറംപോലെയുള്ള നിറത്തോടുകൂടിയതുകളും മാഗധരാജ്യജാതങ്ങളായ വൈരക്കല്ലുകൾ പിംഗലവർണ്ണത്തിൽ ഉള്ളതുകളായും ഇരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന ദിക്കുകളുടെ ഭേദങ്ങൾ അനുസരിച്ചും ദേവതാഭോദങ്ങൾ അനുസരിച്ചും വജ്രങ്ങൾ പലവർണ്ണത്തിലും ഉണ്ട്. ദേവതാഭേദങ്ങളേയും പറയാം കേട്ടുകൊള്ളവിൻ. 

നേന്മേനിവാകപ്പൂവിന്റേയും കദളിയുടെയും മുളയുടേയും നിറത്തോടുകൂടിയ വജ്രങ്ങളുടെ ദേവത വിഷ്ണുവും, വെളുത്തനിറത്തിലും ആറുകോണങ്ങളോടുകുടിയതായും ഉള്ള വജ്രങ്ങളുടെ ദേവത ഇന്ദ്രനും, കരിംകൂവളപ്പൂവിന്റേയും വണ്ടിന്റേയും നിറത്തിൽ ഉള്ള വൈരക്കല്ലുകളുടെ ദേവത യമധമ്മനും, പ്ലാവിന്റേയും മുള്ളിന്റേയും പൂക്കളുടെ നിറംപോലെയുള്ള ,നിറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/176&oldid=170550" എന്ന താളിൽനിന്ന് ശേഖരിച്ചത്