താൾ:Sheelam 1914.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശീലം


അതിനു അന്യാംഗമില്ലെന്ന് ഊഹിച്ചുകൂട. അങ്ങനെ ഊഹിയ്ക്കുന്നതായാൽ ലോകോപകാരാർത്ഥം അനേകമഹാത്മാക്കൾ ചെയ്യുന്ന വിശിഷ്ടകൃത്യങ്ങൾ ശീലത്തിൽ ഉൾപ്പെടുന്നവയല്ലെന്നു വരും. പൂനാ ദേശത്ത് ഗോഖലെ അവർകളാൽ സ്വജന സേവനത്തിനായി സ്ഥാപിയ്ക്കപ്പെട്ടു നടത്തിവരുന്ന "സേവാസദനം" എന്ന സ്ഥാപനത്തിന്റെ പ്രവൃത്തികളും, തെക്കേ ആഫ്രിക്കയിൽ ഗാന്ധി അവർകൾ ഇന്ത്യാസമുദായ ഗുണത്തിനായി ചെയ്തു കൊണ്ടിരിക്കുന്നതും, ഇപ്പോൾ ഫലോന്മുഖമായി ത്തീർന്നിരിയ്ക്കുന്നതുമായ പ്രയത്നങ്ങളും, ആ സമുദായത്തിന്റെ ലൗകികാത്മീയാഭിവൃദ്ധിയ്ക്കായി ആനിബസന്റ് അമ്മ ചെയ്തു വരുന്ന അസാമാന്യ ശ്രമങ്ങളും, പൊതുവിൽ ലോകോപകാരാർത്ഥം രക്ഷണസൈന്യക്കാർ ചെയ്യുന്ന യത്നങ്ങളും ശീലഗുണത്തിൽ ഉൾപ്പെടുന്നവയല്ലെന്നു വരും. സ്വത്തുക്കളുടെ വൃത്തി കളിൽ അഗ്രേസരങ്ങളായി ഗണിയ്ക്കേണ്ടവയും, 0ര0 വിധം കർതൃത്വലക്ഷണമുള്ളവയും ആയ പരോപകാര കൃത്യങ്ങൾ വിദ്യാഭ്യാസത്തിന്റെ മുഖ്യോദ്ദേശ്യ ങ്ങളായിരിയ്ക്കേണ്ടതാകയാലും, കേവലം കർമ്മത്വലക്ഷണം വഹിയ്ക്കുന്ന മേല്പറഞ്ഞ പന്ത്രണ്ട് വൃത്തികളിൽ ഇവ ചേരുന്നതല്ലാത്തതിനാലും ഭർത്തൃഹരിയുടെ ൭൮-ആം ശ്ലോകം ശീലം എന്നതിന്റെ പൂർണ്ണവിവരണമായി ഗണിച്ചുകൂട. സ്വാർത്ഥം പുലർത്തുന്ന തിനോടുകൂടി പരാർത്ഥത്തിനായി വിപുല ഹിത കരോദ്യോഗ പ്രവർത്തകൻ സർവ്വപൂജ്യനാകുമെന്ന് ൭0-ആം ശ്ലോകത്തിലും, തനുമനവചനങ്ങൾ പുണ്യ പൂർണ്ണങ്ങളാക്കി സ്വകൃത്യങ്ങളാൽ ഭുവനസന്തുഷ്ടി വരുത്തുന്നവൻ ദുർല്ലഭ സൽഗുണനാണെന്ന് ൭ൻ-ആം ശ്ലോകത്തിലും ഭർതൃഹരിതന്നേ പറഞ്ഞിരിയ്ക്കുന്നതു കൊണ്ട് ഇത് സ്പഷ്ടമാകുന്നതാണു. അതിനാൽ, ൭൮-ആം ശ്ലോകത്തിൽ പറഞ്ഞിരിയ്ക്കുന്ന ഗുണങ്ങ-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/10&oldid=170434" എന്ന താളിൽനിന്ന് ശേഖരിച്ചത്