താൾ:Shareera shasthram 1917.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62 ശരീരശാസ്ത്രം

 കൈ പിടിച്ചു നോക്കാറുണ്ടല്ലോ എന്നു ചോദിക്കുമായിരിക്കാം.ഈ ചോദ്യം ഒരു യുക്തമായ  ചോദ്യം തന്നെ;ഇതുപോലെത്തന്നെ നിങ്ങൾ മേലാലും വിഷയങ്ങളെ ചോദിച്ചു അറിഞ്ഞുകൊള്ളണം.മുൻ പറഞ്ഞ 

എയോർത്തയിൽ നിന്നു പിരിഞ്ഞു ചെല്ലുന്നതായ ലോഹിനികളിൽ ചിലത് ദേഹത്തിൽ വളരെ ഉള്ളിലായിട്ട് ഇരിക്കാതെ ,പുറംകോളായിട്ടു ഇരിക്കുന്നു.ഹൃദയം ചുരുങ്ങുമ്പോളെല്ലാം അതു വാമജവനികയിൽ നിന്നു എമയാർത്തയിലേക്ക് രക്തം പംപ്(pump)ചെയ്യുന്നു.ഇപ്രകാരം പംപ് ചെയ്യുമ്പോൾ മുമ്പേതന്നെ കുറെ രക്തം ഉള്ള

ആ കുഴലിൽ രക്തം പിന്നെയും ചേരുന്നു.തോടുകളിൽ ഒലിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെ നിങ്ങൾ അല്പം കയ്യാൽ തള്ളുമ്പോൾ ,ഒരു മാതിരി അല ഉണ്ടാവുന്നതിനെ കണ്ടിട്ടുണ്ടല്ലൊ?ഇതുപോലെതന്നെ ലോഹിനികളിൽ ഒരു ചെറിയ അലയുണ്ടാവുന്നു.ഈഅല കുഴലിന്മേൽ ചെന്നു അടിച്ചു ,അതിനാൽ കുഴലിന്നു ഒരു ഇളക്കം ഉണ്ടാവുന്നു.ആകപ്പാടെ,ഹൃദയം ചുരുങ്ങി വിരിയുമ്പോഴെല്ലാം,എല്ലാ ലോഹിനികളിലും ഒരു മാതിരി ഇളക്കം ഉണ്ടാവുന്നു.ഈ ഇളക്കത്തെത്തന്നെയാകുന്നു നാഡി(Pulse)എന്നു പറയുന്നത്.നമ്മുടെ നാട്ടുവൈദ്യന്മാർ ഇതുകൊണ്ടുതന്നെയാകുന്നു ദേഹത്തിന്റെ സൌഖ്യംസൌഖ്യസ്ഥിതിയെ അറിയുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/79&oldid=170413" എന്ന താളിൽനിന്ന് ശേഖരിച്ചത്