144 ശരീരശാസ്ത്രം
ന്നതു പേനിന്റെ മുട്ടയാകുന്നു. ഇവയെല്ലാം ഒരു കുഡുംബമായി ചേർന്നു തലയിൽ പാർക്കുന്നു.
പേനുകൾ ഒരുവന്റെ തലയിൽ ഉണ്ടായിരുന്നാൽ അവൻ തന്റെ തലയെ ചൊറിയും. അതിനാൽ തലയിൽ ചിരങ്ങു ഉണ്ടാകും. ഇപ്രകാരംതന്നെ ദേഹത്തിൽ ഉണ്ടാവുന്ന ചൊറി, ചിരങ്ങു, പുഴുക്കടി (Ring-worm) മുതലായ ചർമ്മവ്യാധികളും പേൻപോലെയുള്ള ചില ജന്തുക്കളാൽ ഉണ്ടാവുന്നു. ഒരുവൻ ക്രമമായി കുളിച്ചു ശുദ്ധവസ്ത്രം ധരിച്ചു വരുന്നതായാൽ ഈ മാതിരി ജന്തുക്കൾ ദേഹത്തിൽ ഇരിക്കുവാൻ ഇടവരുന്നതല്ല.
ദേഹത്തിന്മേൽ ചില ജന്തുക്കൾ ഉള്ളതുപോലെ ദേഹത്തിന്നുള്ളിലും വയറ്റിൽപാമ്പു, ചീരപ്പുഴു മുതലായ ജന്തുക്കൾ അന്നകുല്യയിലും, ഇനിയും ഭൂതക്കണ്ണാടികൊണ്ടു കാണുന്നതായ ചില ചെറിയ ബീജങ്ങൾ രക്തത്തിലും, മറ്റു ചില ഭാഗങ്ങളിലും ചെന്നു രോഗങ്ങളെ ഉണ്ടാക്കുന്നു. മലമ്പനി, ആന്ത്രജ്വരം, വിഷൂചിക, പ്ലേഗ്, ക്ഷയരോഗം മുതലായ രോഗങ്ങൾ മേൽപറഞ്ഞ ചെറിയ വിഷബീജങ്ങളാൽ ഉണ്ടാവുന്നു.
ഈ ജന്തുക്കൾ നമ്മുടെ ദേഹത്തിൽ ചെന്നു എങ്ങിനെയാണ് രോഗങ്ങളെ ഉണ്ടാക്കുന്നത്? ഇവ നാം കഴിക്കുന്ന ആഹാരം വെള്ളം മുതലായവയിൽ കൂടിയും, ശ്വസിക്കുന്ന വായു വഴിയായിട്ടും നമ്മുടെ ദേഹത്തിനുള്ളിൽ ചെല്ലുന്നു. ഇതിന്നു പുറമെ മൂട്ട മുതലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.