താൾ:Shareera shasthram 1917.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17. വ്യാധികളും അവയുടെ കാരണങ്ങളും 145

യവ നമ്മുടെ ദേഹത്തിൽ വന്നു കടിക്കുന്നതിനാലും മേൽപറഞ്ഞ വിഷബീജങ്ങൾ നമ്മുടെ ദേഹത്തിൽ പ്രവേശിക്കുന്നു; ഇവ ചില ഭാഗങ്ങളിലുള്ള മാംസത്തെ ഭക്ഷിച്ച് അതിൽ പുണ്ണ് ഉണ്ടാക്കീട്ടോ അല്ലെങ്കിൽ രക്തത്തിൽ കടന്നു അതിനെ മലിനമാക്കീട്ടോ രോഗങ്ങളെ ഉണ്ടാക്കുന്നു. ഇതുകൂടാതെ, നാം ആ വ്യാധിക്കാരോടു സഹവാസം ചെയ്യുന്നതിനാലും അവരുടെ വസ്ത്രം മുതലായവ ഉപയോഗിക്കുന്നതിനാലും രോഗങ്ങളെ ഉണ്ടാക്കുന്ന ചില വിഷബീജങ്ങൾ പകരുന്നു.

ഇപ്രകാരം വിഷബീജങ്ങൾ ദേഹത്തിന്റെ ഉള്ളിൽ ചെന്നു വ്യാധികൾ ഉണ്ടാകുന്നതായാൽ, ചിലർ മാത്രം രോഗഗ്രസ്തന്മാരായി തീരുവാനുള്ള കാരണം എന്താണെന്നു നിങ്ങൾ ചോദിക്കാമായിരിക്കാം. ഇതു യുക്തമായ ഒരു ചോദ്യംതന്നെ; മുമ്പു ഒരു പാഠത്തിൽ നമ്മുടെ രക്തത്തിൽ ചില അണുക്കൾ ഉണ്ടെന്നും അവയിൽ ചിലവ വെളുത്ത നിറമായിരിക്കുന്നു എന്നും വായിച്ചുവല്ലൊ. ഈ വെളുത്ത അണുക്കൾ നമ്മുടെ ദേഹത്തിലുള്ള പോലീസ്സുകാരാകുന്നു. എങ്ങിനെ വീടുകളിൽ ചെന്നു കക്കുന്ന കള്ളന്മാരെ പൊല്ലീസ്സുകാർ പിടിച്ചു അടിക്കുന്നുവോ, അതുപോലെതന്നെ നമ്മുടെ ദേഹത്തിൽ കടന്നുചെല്ലുന്ന വിഷബീജങ്ങളെ ഈ പറഞ്ഞ പൊല്ലീസ്സുകാർ പിടിച്ചു കൊല്ലുന്നു. എന്നാൽ കള്ളൻ പൊല്ലീസ്സുകാരനേക്കാൾ ബലമുള്ളവനായിരുന്നാൽ, പൊല്ലീസ്സുകാരനെ അടിച്ചു അവനെ എങ്ങിനെ ഓടി

12 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/162&oldid=170304" എന്ന താളിൽനിന്ന് ശേഖരിച്ചത്