ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
വെമ്പുകയാണവസാനമവ-
ളംബുധിപ്രാപ്തി നേടുവാൻ.
ഭാവഗംഭീരമാം നിശാമുഖ-
ത്തേതോ കൈ കരി തേയ്ക്കുന്നൂ;
മിന്നുന്നതുണ്ടാ മാറിലെന്നിട്ടും
പൊന്നൊളിത്താരമൊന്നതാ!
വീഴുമോ താഴത്തേയ്ക്കു,താധാരം
പാഴ്നിഴൽപ്പാട്ടിലാണല്ലോ.
ചാരത്തജസ്രം മിന്നുന്നൂ ചന്ദ്രൻ
താരതൻപദം കൂപ്പവേ
പങ്കിലനാകുമമ്പിളി മിഴി
ചിമ്മി,യോമൽ ചതിയ്ക്കുമോ?
ഉവ്വതാ ദേവി ചൂടിയ പൊന്നു-
പൂവ്വു മണ്ണിലെറിയുന്നൂ
ഒപ്പമപ്പൊഴുതിർന്ന നിശ്വാസ-
മപ്പട്ടിതളും വാട്ടില്ലേ?
ബുദ്ധിമുട്ടണം ലൌകികത്തിനായ്
നിത്യവുമാത്മസൌഹൃദം;
പാരിൻതൃപ്തിക്കായ് മർത്ത്യതേ നീ നിൻ
ചോരയും വാർത്തൊഴിക്കണം
2
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.