ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശകുന്തള
(പൂർവ്വഭാഗം)
സന്ധ്യാഭ പൊന്നുപൂശവേ, വാനിൽ
വന്തമസ്സിന്റെ വക്കത്തും
എന്തെന്നില്ലാത്തൊരാകർഷണീയ-
ബന്ധുരഭാവം പൂവിട്ടു.
ആ യാമിനിയിലാ വാനിൻ പ്രതി-
ച്ഛായയായ് മിന്നിയക്കാടും.
ഏതോ വാൿഝരി നിന്നുടൻ ശാന്ത-
മേദൂരമൌനമാർന്നപോൽ
നിശ്ശബ്ദരമ്യമായ്പ്പരിസരം,
സത്വസമ്പൂർണ്ണമാകിലും.
ചാഞ്ചല്യമാർന്നിടറി സഞ്ചാരം
പൂഞ്ചോലയ്ക്കു,മെന്താശ്ചര്യം!
തട്ടിനീക്കുന്നൂ തന്മാറിൽനിന്നും
പൊട്ടിക്കരയും വീചിയെ!
സ്വൈരസഞ്ചാരവിഘ്നമാണത_
സ്വൈരിണിയ്ക്കു സഹിക്കുമോ?
1
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.