ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻ തുള്ളൽ
൧൦൩
- ഭള്ളുനടിക്കുന്നതുമതിമൂഢ!
- പെൺകുലമുന്നം ചെയ്തൊരുനിന്നുടെ
- കെങ്കേമത്വം ഞാൻ കേട്ടറിയും
- വില്ലുകുലപ്പാൻ കഴിവില്ലെന്നാൽ
- നില്ലുകരക്ഷണമെന്നുടെ മുന്നിൽ
- ഉഗ്രമതായോരീവെണ്മഴുവിനു
- വ്യഗ്രതവിട്ടൂണാക്കും നിന്നെ
- ഭാൎഗ്ഗവരാമൻ തന്നുടെ ഹാസ്യം
- ഭാഗ്യാംബുധിരഘുനാഥൻകേട്ടുട-
- നുത്തരമിത്തരമരുളിച്ചെയ്തിതു
- ചീൎത്തരുഷാരുധിരാരുണനേത്രൻ
- ഹാസ്യം മതിമതിമാന്യന്മാൎക്കിതു
- നിസ്സംശയമിതുചേരാകുമതേ!
- താടകയെന്നുടെമാതാവല്ലിതു
- മൂഢാത്മാവേ! ബോധിച്ചാലും
- മാന്യനതായഭവാനൊടുകൂടെ-
- ജ്ജന്യം ചെയ് വാൻ ഭയവും നാസ്തി
- വല്ലിഹതന്നാലാശുകുലയ്ക്കാ-
- മല്ലെന്നാൽ വേണ്ടതുചൊന്നാലും
- എന്നരുൾ ചെയ്തുധനുസ്സും വാങ്ങി-
- സ്സുന്ദരനായ രഘൂത്തമനപ്പോൾ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |