താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

മ്പോഴും ആത്മാവു പരിപൂൎണനായിരിക്കുന്നതല്ലാതെ ഭിന്നത്വം ഒരിക്കലും സംഭവിക്കുകയില്ല.

ശിഷ്യൻ:__അല്ലയോ ഗുരോ, തൽ ത്വം പദങ്ങൾക്ക് അൎത്ഥം എത്രവിധമുണ്ട്? വാച്യാൎത്ഥമെന്നാലെന്താകുന്നു? ലക്ഷ്യാൎത്ഥമെന്നാലെന്ത്? വാച്യാൎത്ഥത്തിന്ന് ഐക്യസിദ്ധിക്കു വിരോദമെന്താകുന്നു? ആ വിരോധം ലക്ഷ്യാൎത്ഥത്തിന്ന് ഇല്ലാത്തത് എന്തുകൊണ്ടാണ്? തത്വമസി വാക്യത്തിന്നു ലക്ഷ്യാൎത്ഥമായ ദീവബ്രഹ്മൈക്യസിദ്ധിക്ക് എന്തു ലക്ഷണയാണ് പറയപ്പെട്ടിരിക്കുന്നത്? കരുണാനിധിയായ ഭവാൻ ഇതെല്ലാം വിസ്തരിച്ചുപദേശിക്കുക.

ഗുരു:__അല്ലയോ ശിഷ്യാ, നിന്റെ പൂൎവാൎജ്ജിതങ്ങളായ തപസ്സുകളെല്ലാം ഇപ്പോഴാണോ ഫലിച്ചിരിക്കുന്നത്. ശ്രദ്ധയോടെ കേട്ടുകൊള്ളുക.

ഈ മഹാകാവ്യശ്രവണത്താൽ തന്നെ പൂൎണ്ണജ്ഞാനം ലഭിക്കുന്നതാകുന്നു. ഈ മഹാകാവ്യാൎത്ഥത്തെ വിചാരിച്ചരിയാതിരിക്കുന്ന കാലം വരെയ്ക്കും ജനനമരണരൂപമായസംസാരബന്ധം നശിക്കുന്നതല്ല. സച്ചിദാനന്ദരൂപമായും അഖണ്ഡരസാവസ്തയും ഇരിക്കുന്ന മോക്ഷം സത്തുക്കൾക്കു ഈ മഹാവാക്യജന്യമായ പരോക്ഷഞ്ജാനത്താലാകുന്നു സിദ്ധിക്കുന്നത്. അതുകൊണ്ടു മുമുക്ഷുക്കൾ സംസാരമോചനത്തിന്നായി ഈ മഹാകാവ്യാൎത്ഥത്തെത്തന്നെയാണ് അറിയേണ്ടത്. ഇതിനെ വിസ്തരിച്ച് പറയാം. ശ്രദ്ധിച്ചുകേൾക്കൂ.

മഹാകാവ്യത്തിന്നു വാച്യാൎത്ഥം ലക്ഷ്യാൎത്ഥം മുതലായ ഭേദത്താൽ ബഹുവിധമായ അൎത്ഥങ്ങൾ വിദ്വാന്മാരാൽ പറയപ്പെട്ടിട്ടുണ്ട്. ഈ മഹാവാക്യത്തിൽ തൽ, ത്വം, അസി എന്നിങ്ങനെ മൂന്നു പദങ്ങളാണല്ലൊ കാണപ്പെടുന്നത്. അതിൽ ആദ്യത്തേതായ 'തൽ'പദത്തെക്കുറിച്ചുപറയാം. തൽ പദത്തിന്നു വാച്യാൎത്ഥമെന്നും ലക്ഷ്യാൎത്ഥമെന്നും രണ്ടു വിധത്തിലാണ് ബ്രഹ്മഞ്ജന്മാരാൽ അൎത്ഥം പറയപ്പെട്ടിരിക്കുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/93&oldid=207778" എന്ന താളിൽനിന്ന് ശേഖരിച്ചത്