താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം
൮൭

ലുണ്ടായ ദ്വൈതബുദ്ധി നശിക്കുമ്പോൾ പരബ്രഹ്മവസ്തു അദ്വിതീയമായി സത്തായി ഏകരൂപമായി പ്രകാശിക്കുന്നതു കൊണ്ടു നിൎവ്വികല്പമായ ബ്രഹ്മവസ്തുവിൽ വിജാതീയഭേദം കാണപ്പെടുന്നില്ലെന്നറിക. അഭിന്നനായ ആത്മാവിന്നു മായ അവിദ്യ എന്നുള്ള ഉപാധികളുണ്ടാകുമ്പോൾ സജാതീയഭേദമുള്ളതുപോലെ തോന്നും ആ ഉപാദികളെ സ്വപ്ഗത്തെപ്പോലെ വ്യാജമാണെന്നു തള്ളിക്കളയുന്നതായാൽ ആ ഉപാധിസംബന്ധമില്ലാത്തതുകൊണ്ട് ആത്മാവു സജാതീയഭേദമൊന്നുമില്ലാതെ സ്വയംപ്രകാശകനായ ബ്രഹ്മമാത്രമായിത്തന്നെ വിളങ്ങും. ഘടത്തിന്റെ ആകാശം ഘടം നശിക്കുമ്പോൾ മഹാകാശത്തിൽ ലയിക്കുന്നതുപോലെ ഉപാധി നശിക്കുമ്പോൾ ആത്മാവു കേവലം ബ്രഹ്മമാത്രമായിതന്നെ ഭവിക്കുന്നു. ഘടമുള്ളപ്പോഴും ഇല്ലാതിരിക്കുമ്പോഴും മഹാകാശം ഭിന്നമില്ലാതെ പൂൎണ്ണമായിത്തന്നെ ഇതുക്കുന്നതാണ്. നിത്യ സമ്പൂൎണ്ണമായ ആകാശത്തിന്നു ഭിന്നത്വം എങ്ങിനെ സംഭവിക്കും? അപരിച്ഛിന്നമായ ആകാശം ഘടാതികളാൽ പരിച്ഛിന്നമെന്നതുപോലെ പാമരന്മാൎക്ക് തോന്നുന്നു. ഏകസ്വരൂപമായ ഭൂമി, ഗ്രാമം, ക്ഷേത്രം മുതലായ അവധികളാൽ ഭിന്നമായി തോന്നുന്നില്ലെ? അതുപോലെ മഹത്തിലും വെച്ചു മഹത്തരമായ പരബ്രഹ്മവസ്തു ഭ്രമത്താലുണ്ടായ കല്പിതബുദ്ധിയാൽ പരിച്ഛിന്നമെന്നതുപോലെ തോന്നുകയാകുന്നു. അതുകോണ്ടു ബ്രഹ്മത്തിന്നും ആത്മാവിന്നുമുള്ള ഭേദം കല്പിതമാകുന്നു, വാസ്തവമല്ല. ബ്രഹ്മത്തിന്നും ആത്മാവിന്നുമുള്ള അഭേദത്തെ കാണിപ്പാനായി വേദം 'തത്വമസി'എന്നുള്ള മഹാവാക്യത്താൽ ബ്രഹ്മാത്മാക്കൾക്കു ഐക്യത്തെ പ്രതിപാദിക്കുന്നു. ആ മഹാവാക്യത്തിന്റെ വാച്യാൎത്ഥം പ്രത്യക്ഷവിരോധമായതുകൊണ്ടു ഐക്യം സിദ്ധിക്കുന്നില്ല. ലക്ഷ്യാൎത്ഥം കൊണ്ടു തൽ ത്വം എന്നുള്ള പദാൎത്ഥങ്ങളുടെ ഐക്യം സിദ്ധിക്കുന്നു. അതുപോലെ ഉപാധിയുള്ളപ്പോഴും ഇല്ലാതിരിക്കു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/92&oldid=207771" എന്ന താളിൽനിന്ന് ശേഖരിച്ചത്