താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വേദാന്തസിദ്ധാസാരസംഗ്രഹം

 " ശ്രദ്ധാഭക്തിമതിംപ്രയാംഗുണവതിം
     പുത്രാൻശ്രുരാൻസമ്മതാൻ
  അക്ഷയ്യംവസുധാനുഭോഗവിഭവൈഃ
     ശ്രീസുന്ദരംമന്ദിരം
  സർവ്വംനശ്വരമിത്യവേത്യകവയഃ
     ശ്രുത്യുക്തിഭിർയ്യുക്തിഭിഃ
  സംന്യസ്യന്ത്യപരേതുതൽസുഖമിതി
     ഭ്രാമ്യന്തിദുഃഖാർണ്ണവേ"

 അത്രമാത്രവുമല്ല, വിവേകികൾ ഭക്തിമതിയായും, ഗുണവതിയായുമിരിക്കു ഭാര്യയേയും , സജ്ജനസമ്മതന്മാരായ പുത്രരേയും , ഭാനത്തിന്നും, ഭോഗത്തിന്നും ഉപകരിക്കുന്നതായ അക്ഷയ്യധനത്തേയും , ലക്ഷ്മിവിലാസമുള്ള ഭവനത്തേയും ശ്രുതിയുക്തി അനുഭവങ്ങളാൽ നശ്വരമാണെന്നു നിശ്ചയിച്ചു സർവ്വവും സന്യസിക്കുന്നു.അവിഃവേകികളോ ഇവയെല്ലാം സുഖമെന്നു സങ്കല്പിച്ചു ദുഃഖസമുദ്രത്തിൽ മുങ്ങിപ്പൊങ്ങി ഭ്രമിക്കുകയും ചെയ്യുന്നു. കളത്രപുത്രധനാശയോടുകൂടി, മലസമ്പൂർണമായ ഗൃഹത്തിൽ പുഴുവിനെപ്പോലെ വസിക്കിന്നവർക്കു മേൽക്കുമേൽ ഗർഭാവസാദ ദുഃഖങ്ങൾ അനുഭവിക്കുവാനല്ലാതെ മോക്ഷശബ്ദത്തെ കേൾക്കുവാൻകൂടിയും ഇടവരുന്നതല്ല.

"സല്ക്കർമ്മക്ഷയപാപ്മനാംശ്രുതിമതാം
     സിദ്ധാന്മനാംധീമതാം
 നിത്യാനിത്യപദാർത്ഥശോധനമിതം
     യുക്ത്യാമുഹുകുർവതാം
 തസ്മാദുത്ഥമഹാവിരക്ത്യസിമതാം
     മോക്ഷൈകകാംക്ഷാവതാം
 ധന്യാനാംസുലഭംസ്രീയാദിവിഷയേ
     ഷ്വാശാലതാഛേദനം"

 വേദവിധിപ്രകാരം പുണ്യകർമ്മാനുഷ്ഠാനത്താൽ പാപത്തെ നശിപ്പിച്ചവരായും, ചിത്തശുദ്ധിവന്നവരായും, വിദ്വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/20&oldid=207124" എന്ന താളിൽനിന്ന് ശേഖരിച്ചത്