താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ന്മാരായും മുമുക്ഷുക്കളായും , നിത്യാനിത്യവസ്തുവിചാരത്തിൽനിന്നു ലഭിച്ചതായ തീവ്രവൈരാഗ്യമാകുന്ന വാളോടുകൂടിയവരായിരിക്കുന്ന ധന്യനാമാർക്കു ഗൃഹധനകളുത്രാദികളിലുള്ള ആശയാകുന്ന ലതയെ അറുത്തുകളയുന്നതു സുലഭമായ കാര്യമാകുന്നു .

         
               മുക്തിശ്രീനഗരസ്യദുർജ്ജയതരംദ്വാരംയദസ്യാദിമം
                 തസ്യദ്വേഅരരേധനംചയുവതീതംഭ്യാംപിനദ്ധംദൃഢം
                 കാമാഖ്യാർഗ്ഗളദാരുണാബലവതാദ്വാരംതദേതത്ത്രയം (യഃ
                ധീരോയസ്തുഭിനത്തിസോർഹതിസുഖംഭോക്തുംവിമുക്തിശ്രി

 മോക്ഷലക്ഷ്മീനഗരത്തിൽ പ്രവേശിക്കുന്ന ആദ്യദ്വാരമൊന്നുണ്ട് , അതിന്നു ഘനമായ രണ്ടു വാതിലുകളും ഉണ്ട്. അതിൽ ഒന്നു ധനവും മറ്റൊന്ന സ്ത്രീയുമാകുന്നു . ഈ അഭേദ്യവാതിലുകളെ ദൃഢമായി ബന്ധിച്ചു കാമനാകുന്ന ബലമുള്ള തഴുതിട്ടു പൂട്ടിയിരിക്കുന്നു. ഈ മൂന്നുനേയും ഏതൊരു ധീരൻ ഭേദിക്കുന്നുവോ അവൻ മോക്ഷശ്രീ നഗരത്തിലെ സുഖാനുഭവങ്ങൾക്ക് അവകാശിയായി ഭവുക്കുന്നു . വിവേകമാകുന്ന കുതിരപ്പുറത്തു കയറി വൈരാഗ്യമാകുന്ന വാളും , ദുഃഖ സഹനമാകുന്ന കുപ്പായവും ധരിച്ചു മോക്ഷലക്ഷ്മീനഗരത്തിലേക്കു പോകുന്നവന്നു മാർഗ്ഗത്തിൽ യാതൊരു ശത്രുവും ഉണ്ടാവുന്നതല്ല.

        വീവേകജംതീവ്രവിരക്തിമേവ
          മുക്തേർന്നിദാനംനിഗദന്തിസന്തഃ
          തസ്മാദ്വിവേകീവിരതിംമുമുക്ഷുഃ
          സമ്പാദയേത്താംപ്രഥമംപ്രയത്നാൽ

 വിവേകജന്യമായ തീവ്രവൈരാഗ്യംതന്നെയാകുന്നു മോക്ഷത്തിന്നിരുപ്പിടമെന്നു സത്തുക്കൾ പറയുന്നു . അതുകൊണ്ടുവിവേകിയായവൻ മോക്ഷം ലഭിക്കേണമെന്നാഗ്രഹിക്കുന്നുവെങ്കിൽ എന്തു പ്രയത്നം ചെയ്തിട്ടും തീവ്രവൈരാഗ്യത്തെയാണ് സമ്പാദിക്കേണ്ടത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/21&oldid=207125" എന്ന താളിൽനിന്ന് ശേഖരിച്ചത്