താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

 നിവസതിതദുപാന്തേലന്തയംപ്രേക്ഷമാണോ

 വ്രജതിതദപിപശ്ചാൽപ്രാണമേതസ്യഹൃത്വാ. ധനം സുഖസാധനമാണെന്നുള്ള ആശാപിശാചിനാൽ ഗാഢാലിംഗനം ചെയ്യപ്പെട്ടവരായ മൂഢജനങ്ങൾ ആ ധനത്തെ എപ്പോഴും കാത്തുരക്ഷിച്ചുകൊണ്ടുതന്നെഅവരുടെ പ്രണാനെക്കൂടെ വലിച്ചുകൊണ്ടുപൊയ്ക്കളയുന്നു.

 "സമ്പന്നോന്ധവദേവികിഞ്ചിദപരം
നോവീക്ഷഃതാചക്ഷുഷാ
സദ്ഭിർവ്വർജ്ജിതമാർഗ്ഗഗഏവചരതി
പ്രോൽസാരിതോബാലിശൈഃ
തസ്മിന്നേവമുഹൂഃസ്ഖലൻപ്രതിപദം
ഗത്വാന്ധകൂപേപത
ത്യസ്യാന്ധത്വനിവർത്തകൌഷധമിദം
ദാരിദ്രമേവാഞ്ജനം"

 ധനസമ്പന്നനായവൻ കണ്ണുകൾകാണാത്തവനെ പോലെ ചുറ്റുമുള്ള ലോകസ്ഥിതിയെ ഒന്നും കണ്ടറിയുന്നില്ല. സജ്ജനങ്ങൾ നടക്കുന്ന വഴിയിൽ കൂടി നടക്കുന്നില്ലെന്നുമാത്രമല്ല ദുർജ്ജനസഹവാസം ചെയ്ത്ദുർമാർഗ്ഗത്തിൽകൂടിതപ്പിത്തടഞ്ഞ് നടന്ന് അവസാനം അഗാധമായ അന്ധകൂപത്തിൽ ചെന്നു ചാടുകയും ചെയ്യുന്നു.ഈ ഐശ്വര്യമർമ്മത്തിന്റെ അന്ധത്വംകളയുവാനുള്ള ഔഷധം ദാരിദ്രമാകുന്ന അഞ്ജനം മാത്രമാകുന്നു.

"ലോഭഃക്രോധശ്ചഡംഭശ്ചമദോമത്സാഏവചാ വർദ്ധഃതവിത്തസംപ്രാപ്ത്യാകഥംതച്ചിത്തശോധനം"

ധനം ലഭിച്ച ക്ഷണത്തിൽ തന്നെ ലോഭം ക്രോധം ഡംഭം മദം മുതലായദുർഗ്ഗുണങ്ങൾ വർദ്ധിച്ചുവരുന്നു. ഇങ്ങിനെയിരിക്കെആ ധനം മനരഷ്യർക്ക് ഹ‌ദയനൈർമ്മല്യത്തെ ഉണ്ടാക്കുന്നതിങ്ങനെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/18&oldid=207122" എന്ന താളിൽനിന്ന് ശേഖരിച്ചത്