താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ധനമെന്നുള്ളതു ഭയങ്കരസ്വരൂപവും എപ്പോഴും ദുഃഖപ്രദവും,ഗർവത്തെ വർദ്ധിപ്പിക്കുന്നതും ,ബന്ധുക്കളെ വർദ്ധിപ്പിക്കുന്നതും , സൽഗുണങ്ങളെ നശിപ്പിക്കുന്നതും , കൃപണബുദ്ധികളാൽ ആരാധിക്കപ്പെടുന്നതും,മുക്തിമാർഗ്ഗത്തെ തടുക്കുന്നതും, ഹൃദയത്തെ മലിനമാക്കുന്നതുമാകുന്നു. അതു മാത്രവുമല്ല, ധനമുള്ളവർക്കു രാജാവിങ്കൽ നിന്നും ഭയം കള്ളന്മാരിൽ നിന്നും ഭയംവിസ്മരണംകൊണ്ടും ഭയം ദയാദികളിനിന്നും ഭയംഇങ്ങിനെ എല്ലാകൊണ്ടുംഭയമഗ്നമായും ,അനർത്ഥതഹേതുവായുമിരിക്കുന്ന ധനം സജ്ഞനങ്ങൾക്ക് ഒരിക്കലും സുഖഹേതുവായി ഭവിക്കുന്നില്ല.ആർജ്ജിക്കുമ്പോഴും,രക്ഷിക്കമ്പോഴും,ദാനംചെയ്യുമ്പോഴും ചിലവു ചെയ്യുമ്പോഴും അതിദുഃഖ പ്രദമായിരിക്കുന്ന ധനം മനുഷ്യർക്ക് സുഖസാധനമാണോ? സജ്ജനങ്ങൾക്കുകൂടി ലാഭമുണ്ടായാൽ ലോഭമുണ്ടാകുന്നു.ലോഭമുണ്ടായാൽ വിവേകം നശിക്കുന്നു. വിവേകം നശിക്കുന്നതോ സർവ്വനാശകരമാണല്ലോ. ധനം ലഭിക്കാതിരിക്കുമ്പോൾ അലാഭദുഃഖം,ലഭിച്ചാൽ ലോഭ ദുഃഖം ഇങ്ങിനെ സദാദുഃഖകരമായ ധനത്തിനാൽ ആർക്കുതന്നെ സുഖമുണ്ടാകും.ധനം ദാനംചെയ്തു കളയാമെന്നു വെച്ചാൽ പുനർജ്ജനനത്തിനൊരുകാരണമായിത്തീരുന്നു.അനുഭവച്ചേക്കാമെന്നു വച്ചാൽ മദമത്തനായും ഭവിക്കുന്നു .ഏതായാലും അർത്ഥംകൊണ്ട് അർത്ഥമല്ലാതെ സൽഗതിയുണ്ടാവുകയില്ല.

"ധനേനമദവൃദ്ധിഃസ്യാൽ
മദേനസ്മൃതിനാശനം
സ്മൃതിനാശാൽബുദ്ധിനാശോ
ബുദ്ധിനാശാപ്രണശ്യതി"

 ധനംകൊണ്ടു മദം വർദ്ധിക്കും മദത്താൽ സ്മൃതി നശിച്ചു പോകും.സ്മൃതിമാശത്താൽ ബുദ്ധിനാശം വരും.ബുദ്ധിനാശത്താൽ സകലം നശിച്ചുപോകുകയും ചെയ്യും.

"സുഖയതിധനമേവേത്യന്തരാശസസാപിശാച്യാ
ദൂഢകരമുപഗൂഢോമൂഢഡഡഡകോജഡാത്മ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/17&oldid=207121" എന്ന താളിൽനിന്ന് ശേഖരിച്ചത്