താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സർവേദാന്തസിദ്ധാന്തസാരസംഗ്രഹം

വശ്യമായിരിക്കുന്ന ബാല്യകാലത്തെ ഒന്നാലോചിച്ചാൽ ആ ർക്കാണ് വിരക്തിയുണ്ടാവാത്തത്.ചാപല്യത്തിന്നും മൂഢത യ്ക്കം ആജ്ഞാനത്തിനും ഇരിപ്പിടമായ കൌമാരകാലത്തെ ആലോചിച്ചാൽ ആർക്കാമ് വിരക്തിയുണ്ടാവാത്തത്.

               "മദോദ്ധതിംമാന്യതിരസ്കൃതിംച
                      കാമാതുരത്വംസമയാതിലംഗനം
                      താംതാംയുവത്യോതിതദുഷ്ടചേഷ്ടാം
                      വിചാര്യയ്യകോവാവിരതിംനയാതി."
 

 മദനമത്തനായി മാന്യന്മാരെ അപമാനിച്ചുകൊണ്ടും കാമാതുരനായും അസമയങ്ങളിൽ സ്ത്രീസുഖങ്ങളെ അനുഭവിച്ചുകൊണ്ടും അനവതി ദുരാചാരങ്ങളിൽ താല്പരന്മാരായും തീരുന്ന യൌവനകാലത്തെ ഒന്നാലോചിക്കുന്നതായാൽ ആർക്കാണ് വിരക്തിവരാത്തത്.ജരാനരകളാൽ വൈരൂപ്യം ബാധിച്ചും,സകലരാലുമ നിന്ദ്യനായും,പലേവിധരോഗങ്ങൾക്കിരിപ്പിടമായും,ദൈന്യതയ്ക്കു പാത്രമായും,ബുദ്ധിഹീനനായും ഭവിക്കുന്ന വാർദക്യകാലത്തുള്ള ‌ ആ ദുർദ്ദശയെ ഒന്നാലോചിച്ചാൽ ആർക്കാണ് വിരക്തിയുണ്ടാവാത്തത്.


                     "യമാവലോകോദിതഭീതികമ്പ
                      മർമ്മവ്യഥോഛ്വാസഗതീശ്ചവേദനാം
                     പ്രാണപ്രയാണേപരിദൃശ്യമാനാം
                      വിചാര്യകോവാവിരതിംനയാതി"
 

 പ്രാ​ണപ്രയാണസമയത്തിൽ യമനെകാണുമ്പോഴു ള്ള ഭയവും,​വിറയലും,മർമ്മവേദനയും,സന്ധികൾ തോറുമു ള്ള വേദനയും,ഊർദ്ധ്വശ്വാസത്തെ കഫം തടയുന്നതിനാലു ള്ള കഠിനവേദനയും ഒന്നാലോചിച്ചാൽ ആർക്കാണ് വിര ക്തിവരാത്തത്.മരണാനന്തരം യമദൂതന്മാരാലുണ്ടാവുന്ന കഠിനോപദ്രവങ്ങളും,കുംഭീപാകം മുതലായ നരകാനുഭവങ്ങ ളും ആലോചിച്ചാൽ ആർക്കാണ് വിരക്തിവരാത്തത്.പുണ്യം

ചെയ്തവർ പുണ്യലോകങ്ങളിൽ വസിച്ചു പുണ്യകർമ്മം ക്ഷയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/11&oldid=207112" എന്ന താളിൽനിന്ന് ശേഖരിച്ചത്