ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
71
ഗീതം ൬൧.ഹിന്തുസ്താനികോപ്പി-രൂപകം-
പല്ലവി
സാരമാകും മന്ത്രിപുത്രൻ നീ സന്താപസിന്ധോ!
നീറിടുന്നേകാന്തനായി വൃഥാ.
അനുപല്ലവി
നാരിമണി തന്നെയോർത്തു
പാരിലലയുന്നതോ നിൻ
സാരബുദ്ധി ചൊല്ലു സുന്ദര!-ഭൂമണ്ഡലത്തിൽ. (സാര)
ചരണം
ആടൽ വിട്ടെന്നോടു ചേർന്നാൽ
കേടകന്നു വാണിടാമേ
തേടവേണ്ട സാരതന്നെ നീ-ചൊല്ലിടാമിന്നു. (സാര)
ഭൂ_ദാ:_താമസം എവിടെയാണ്?
ഭൂ_ദാ:_ഇപ്പേൾ മുമ്പുണ്ടായിരുന്നേടത്തല്ല.
ഭൂ_ദാ:_മുമ്പ് എവിടെയായിരുന്നു? ഇപ്പോൾ എവിടെയാണു്?
രത്ന:_ഒന്നും അറിയികയില്ല അല്ലേ? അനുജത്തിയുടെ കൂടെ എ
ന്നെ തടവുകാരിയാക്കി പിടിച്ചപ്പോൾ ഉപരാജാവോട് ഉ
പായത്തിൽ കൂടി കുറെക്കാലം കഴിച്ചു
ഭൂ_ദാ:_പിന്നെയോ?
രത്ന:_ആ വിദ്വാനത്തെക്കാൾ രസികനും അധികം സ്വാതന്ത്ര്യം
തരുന്നവനുമായ പുട്ടണ്ണ അരശു എന്ന ആളെ കൂടെയാണ്
ഇപ്പോൾ രസിച്ചു കാലം കഴിച്ചുവരുന്നതു്
ഭൂ_ദാ:_തോന്നിയവാസമായി കാലം കഴിയ്ക്കുന്നതു മൃഗപ്രായമ
ല്ലെ? ഹാ കഷ്ടം! കഷ്ടം!
ഗീതം ൬൨. സുരട്ട-ആദിതാളം.
പല്ലവി
പതിവ്രത മാർകളീവിധം ചെയ്യുന്നാകിൽ
ചിതമാമോ, ചൊല്ലിടു രത്നകാന്തി?
അനുപല്ലവി
പാർത്ഥിവ പുത്രികൾ ലേശവും ചെയ്യരുതേ. (ചിത)
രത്ന:_പ്രസംഗിയ്ക്കാനോ ഭാവം!
ഭൂ_ദാ:_നീ ഒരു രാജകുമാരി. കോമളരാജനെ വരിയ്ക്കാമെന്നു വാ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.