ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
70
അനുപല്ലവി
വാരിജാക്ഷി സാരതന്റെ
നേരുവാർത്ത യാരറിവു- (പാരി)
ചരണങ്ങൾ
കൊണ്ടുപോയോ കന്നടന്റെ
അന്തികേമൽ കാന്തതന്നെ
കോണ്ടലാണീ പൂങ്കുഴലെ!
കണ്ടകനെന്തു ചെയ്യുമോ! (പാരി)
എള്ളിലെണ്ണ പോലെ വാണു
കൊള്ളു മാ കരുണാ സിന്ധോ!
പുള്ളിമൃഗ ലോചനയാം
വല്ലഭയ്ക്കു നീ താൻ ഗതി. (പാരി)
ഈ സർക്കാർ തോട്ടത്തിൽഅധികം ആളുകളുടെ പെരു
മാററമുള്ളതിനാലും, രാജധാനിയ്ക്ക് അടുത്തിരിയ്ക്കയാലും,എ
ന്റെ നായകിയെ പററി വല്ലതും അറിയാറാകും. (ചുററി നട
ക്കുന്നു) ഇതാ ഒരു സ്ത്രീ ലാത്തുന്നു. (സൂക്ഷിച്ചു നോക്കികൊണ്ടു)
രത്നകാന്തിയോ? ആട്ടെ, ശ്രദ്ധ ഗോസ്സായി എന്നു നടിച്ചു
കളയാം.
രത്ന:_(ആത്മഗതം) തോട്ടത്തിൽ എന്താണ് ഒരു ഗോസ്സായി
നടക്കുന്നത്.
ഭൂ-ദാ:_(അടുത്തു ചെന്ന രത്നകാന്തിയോട്) ആനന്ദം ഭവി
യ്ക്കട്ടെ.
രത്ന:_(ചിരിച്ചും കൊണ്ട്)ആ ഹാ! ഒന്നാന്തരം ഗോസ്സായി.
ചെറുപ്പം മുതല്ക്കു കാണുന്ന എന്നെ കബളിപ്പാൻ ശ്രമിയ്ക്കേ
ണ്ടടോ.
ഭൂ_ദാ:_രത്നകാന്തി! ആ വിചാരം എനിയ്ക്കില്ല.
രത്ന:_അനുജത്തിയെ തേടി നടന്നു വെറുതെ കായദ്രോഹം
ചെയ്യേണ്ട. കോമളരാജനെ തേടി ഞാൻ നടന്നിരുന്നുവെ
ങ്കിൽ എന്റെ ദേഹം ശോഭയോടുകൂടി ഇന്നിരിയ്ക്കുമായി
രുന്നോ?
ഭൂ_ദാ:_ഉപദേശം കൊള്ളാം.
രത്ന:_എന്തു സംശയം. 'സാരയെ' കന്നടന്റെ അധീനത്തി
ൽനിന്നു കൊണ്ടുവരുവാൻ നിന്നാൽ അസാദ്ധ്യം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.