ഴത്തെ കാന്തിയെ പൂർണ്ണവികാസത്തെ പ്രാപിക്കുമ്പോൾ അത്യന്തസുരഭിയായി അതിമനോഹരിയായി കാണപ്പെടുന്ന ഒരു വിശേഷവിധി പുഷ്പം കുഗ്മളമായി വികസിപ്പാൻ ആരംഭിക്കുന്ന കാലത്തു് ഏതു വിധമായ കാന്തിയോടെ കാണപ്പെടുന്നുവോ ആ കാന്തിയോടു് സദൃശമായിരുന്നു എന്നു നിസ്സംശയം പറയാം. പുഷ്പത്തിന്നു വരുവാൻ പോകുന്ന സൗന്ദർയ്യവും സൗരഭ്യവും കുഗ്മളത്തെ പരിശോധിച്ചാൽ അന്തർഗ്ഗർഭിച്ചു സൂക്ഷ്മങ്ങളായി ഇരിക്കന്നതു കാണാം. അതു ക്രമേണ വികസിച്ചുവരുമ്പോൾ അതിന്നു് അനുരൂപമായ പ്രായത്തിൽ പൂർണ്ണവികാസഭാവത്തിൽ കാണപ്പെടുന്ന ഓരോ ഗുണങ്ങൾ പോഷിച്ചു പോഷിച്ചു വരുന്നതും കാണാം. ഇങ്ങിനെ ഈ കുഗ്മളാകൃതിയിൽ നിന്നു് ഈ പുഷ്പം പൂർണ്ണവികാസത്തെ പ്രാപിക്കുന്നതുവരെ ഇതിൽ കാണപ്പെടുന്നതായ ഓരോ കോമളങ്ങളായ ഭേദങ്ങളെ ക്ഷമയോടുകൂടി നോക്കിയിരുന്നാൽ മനസ്സിന്നു് അത്യന്തം ആഹ്ലാദം ഉണ്ടായി വരുമെന്നുള്ളതിന്നു സംശയമില്ല. ഇതുപ്രകാരം ഗജന്മോഹിനിയായി വരുവാൻ പോകുന്ന ശാരദയുടെ ശൈശവം മുതൽ യൗവനംവരെയുള്ള വളർച്ചയെ കാണ്മാൻ ഭാഗ്യമുണ്ടായ കണ്ണുകൾക്കായി ഒരു നമസ്ക്കാരം എന്നുമാത്രം ഞാൻ പറയുന്നു.
സായന്തനകാലം സാധാരണ സമ്പ്രദായപ്രകാരം ശരീരശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങൾ ധരിച്ചു ശാരദ അച്ഛന്റെ അടുക്കലേക്കു വന്നു നിൽക്കുന്നതാണു് നമ്മുടെ നമ്പൂതിരി കണ്ടതു് എന്നു പറഞ്ഞിട്ടുണ്ടല്ലോ. പതിവുപ്രകാരം അപ്പോൾ ശാരദ ഏറ്റവും വെളുത്ത മസിളിൻ എന്നു പറയപ്പെടുന്ന ഒരുമാതിരി അതിഭംഗിയുള്ള തുണികൊണ്ടു ഞെറിഞ്ഞിട്ടുണ്ടാക്കീട്ടുള്ള ഒരു പാവാടകൊണ്ടും ചെറിയ ഒരു നീല നീരാളപ്പട്ടിന്റെ റവിക്കകൊണ്ടും ഉടുക്കപ്പെട്ടിരിക്കുന്നു. പാവാടയുടെ മദ്ധ്യപ്രദേശത്തിൽ ഒരു ചെറിയ സ്വർണ്ണപ്പട്ടയാൽ മുറുക്കിയിരിക്കുന്നു. ചെറിയ കസവുരേഖയൊടുകൂടി ഉള്ള പാവാടയുടെ അഗ്രങ്ങൾ മുഴുവനും ഞെറികളായി ശാരദയുടെ ചുറ്റും വൃത്തത്തിൽ തൂങ്ങിനിൽക്കുന്നു. റവിക്കയെ മാറിന്റെ മദ്ധ്യം ഏകദേശം കവിയുന്ന സ്ഥലത്ത് ഒരു ചെറിയ വൃത്തമായ വൈരക്കുടുക്കകൊണ്ടു കുടുക്കിയിരിക്കുന്നു. എന്നാൽ ആ കഴുത്തു മുതൽ ഈ കുടുക്കവരെ റവിക്കയുടെ രണ്ടു ഭാഗങ്ങളാൽ മൂടപ്പെട്ടത് കഴിച്ചിട്ടുള്ള മാർവ്വിടത്തിന്റെ മദ്ധ്യപ്രദേശം ചെമ്പകപ്പൂവിന്റെ വർണ്ണത്തിൽ നീലനീരാളത്തിനിടയിൽ അത്യന്ത കോമളമായി കാണപ്പെട്ടു. കഴുത്തിൽ മാർവ്വിടത്തോളം ഇറങ്ങി റവിക്കയുടെ ഉപരികിടക്കുന്ന മൂന്നു ചരടായുള്ള ഒരു മുത്തു