താൾ:Sarada.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവർത്തിക്കാൻ മാത്രം ബുദ്ധിക്കു ശക്തിയുള്ള ഒരു കാർയ്യസ്ഥനോ ഭൃത്യനോ പറഞ്ഞതു മാത്രം പ്രവർത്തിക്കും. അതു കൃത്യമായും പ്രവർത്തിക്കും. എന്തു വൈഷമ്യങ്ങൾ എടയിൽ ഉണ്ടായിരുന്നാലും അതൊന്നും നോക്കാതെ കൃത്യമായി പറഞ്ഞതുപോലെ കഴിയുന്നിടത്തോളം പ്രവർത്തിക്കും. നമ്മുടെ കൃഷ്ണൻ, ഈ ഒടുവിൽ പറഞ്ഞമാതിരിയിലുള്ള ഒരുവനാണ്. കൃഷ്ണൻ മടങ്ങി വൈത്തിപ്പട്ടരുടെ ഗൃഹത്തിൽപോയി വൈത്തിപ്പട്ടര് പറഞ്ഞതെല്ലാം മനസ്സിൽ ദൃഢമായി ഓർത്തുംകൊണ്ട് തന്റെ നിയമപ്രകാരമുള്ള ഓരോ പ്രവൃത്തികൾ നോക്കിവരികയും ചെയ്തു.

വൈത്തിപ്പട്ടര് രാമൻമേനോനോട് പറഞ്ഞതു മുഴവനും കളവല്ല. അദ്ദേഹത്തിന്ന് ആൾപാർപ്പില്ലാത്ത ഒരു ഗൃഹം ഉള്ളതും അതു നന്നാക്കിയിരുന്നതും നേരായിരുന്നു. എന്നാൽ താൻ വിചാരിച്ച കാർയ്യം സാധിച്ചാൽ രാമൻമേനോനെയും കുട്ടിയേയും ആ ഗൃഹത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കാമെന്നു തന്നെയാണ് വൈത്തിപ്പട്ടരു സത്യമായി നിശ്ചയിച്ചിരുന്നത്.

വൈത്തിപ്പട്ടരു പോയി. രാമൻമേനോൻ ആകപ്പാടെ വലിയ മനോവ്യസനത്തോടുകൂടി ശങ്കരനോട് പറയുന്നു "ഈ ദിക്ക് എനിക്കു അശേഷം പിടിച്ചിട്ടില്ല.ഇവിടെ ഒരു സൌഖ്യവുമില്ല. ഇപ്പോൾ ഈ ദിക്കിൽ ദീനവും തുടങ്ങിയിരിക്കുന്നു. നീ ഇന്നാൾ പറഞ്ഞ ഉദയന്തളിദിക്കിലേക്കു പോയി അവിടെ ഒരു സ്ഥലം വാങ്ങി പാർപ്പാക്കിയാലോ?

ശ :- ആ സ്ഥലം വസതിക്ക് വളരെ യോഗ്യമെന്നാണ് എന്നോട് കൃഷ്ണനുണ്ണിയടെ ആൾ പറഞ്ഞത്. എന്നാൽ എനിക്ക് ഇതിൽ അല്പം ഒരാക്ഷേപമുണ്ട്. രാമവർമ്മൻ തിരുമുല്പാടിന്റെ അധീനത്തിൽ നാം പോയി പാർക്കുന്നത് പൂഞ്ചോലക്കര എടക്കാരുമായി മത്സരിക്കാനാണെന്ന് ഒരു അപശ്രുതി ഉണ്ടാവുമോ എന്ന് ഞാൻ ശങ്കിക്കുന്നു.

രാ :- പൂഞ്ചോലക്കര എടക്കാർ നമ്മുടെ കുട്ടിയെ കേവലം തള്ളിക്കളയുന്നതായാൽ പിന്നെ എന്താണു നിവൃത്തി. ശാരദയുടെ ന്യാമായ അവകാശങ്ങളെ നിശ്ചയമായി രക്ഷിപ്പാൻ തന്നെയാണ് ഞാൻ തീർച്ചയായും ഉറച്ചത്. നുമ്മൾക്കു യാതൊരു സഹായവും ഇല്ലാതെ നാം എന്തുചെയ്യും. അതുകൊണ്ട് രാമവർമ്മൻ തിരുമുല്പാടിന്റെ സഹായത്തെ നുമ്മൾ ആവശ്യപ്പെടേണഅടതാണെന്നു ഞാൻ വിചാരിക്കുന്നു.

ശ :- പൂഞ്ചോലക്കര എടത്തിലേക്ക് ബദ്ധ മത്സരിയായ ഒരാളുടെ സഹായമാണു നമുക്കുള്ളത് എന്നു വരുന്നതിൽ നമ്മുടെ കാർയ്യത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/65&oldid=169872" എന്ന താളിൽനിന്ന് ശേഖരിച്ചത്