താൾ:Sarada.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാ:- അപ്പോൾ ഞാനോ അച്ഛാ, അച്ഛനും പോവുന്നുവെങ്കിൽ എനിക്കാരുണ്ട്,അമ്മയും അച്ഛനും രണ്ടാളും പോയാൽ എനിക്കു് ആരും വേണ്ടേ. ഈ വാക്കുകൽ കേട്ടപ്പോൾ രാമന്മേനോന്റെ ഹൃദയം ഇടിവെട്ടുപോലെ പൊട്ടി ദാഹിച്ചുപോയി.എന്നുതന്നെ പറയാം. എന്തുചെയ്യും പാവം? മകളെ മടിയിൽ ഇരുത്തി മൂർദ്ധാവിൽ ചുംബിച്ചു. കണ്ണിൽനിന്നു കൊടുമഴ ചൊരിയുംപോലെ ജലം ചാടി. ഇങ്ങിനെ കുറെ കഴിഞ്ഞശേഷം മകളോടു പറയുന്നു.


രാ:-എന്റെ മകളെ ഞാൻ ഒരിക്കലും വിട്ടുകളഞ്ഞു പോവുകയില്ല. എന്റെ കുട്ടിയെ സുഖമായി ഒരു ദിക്കിൽതന്നെ താമസിപ്പിച്ചു് എനിയും വേണ്ടുന്ന വിദ്യാഭ്യാസം എല്ലാം ചെയ്യപ്പിച്ച് യോഗ്യനായ ഒരു ഭർത്താവിന്റെ രക്ഷയിൽ സമർപ്പിച്ചശേഷമേ എനിക്കു് അമ്മയുടെ അടുക്കെ പോകണമെന്നാഗ്രഹമുള്ളൂ.


ഈ വാക്കുകൾ കേട്ടശേഷം, ശാരദ കരഞ്ഞൊന്നു വിചാരിച്ചിട്ടു പറയുന്നു.


"അച്ഛാ! എനിക്കും അമ്മയ്ക്കും മലയാളരാജ്യത്തൊരു വീടുണ്ടെന്ന് അമ്മ എന്നോടു് ഒരുദിവസം പറഞ്ഞിട്ടുണ്ടല്ലോ. അതു് എവിടെയാണ്, അവിടെ നുമ്മൾക്കു പോവരുതേ."


രാമൻമേനോൻ ഈ ചോദ്യം കേട്ടശേഷവും ഒന്നും മിണ്ടാതെ കുട്ടിയുടെ മുഖത്തുനോക്കി കണ്ണീർ വാത്തുംകൊണ്ടുതന്നെ ഇരുന്നു.


ശാ:-എന്താണു്, അച്ഛാ വീടു ഇല്ലെ. ഞാൻ വല്ലതിനും ശാഠ്യം പിടിച്ചാലും മറ്റും ഓരോ കഥപറഞ്ഞ് അമ്മ എന്നെ സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ആ കൂട്ടത്തിൽ പറഞ്ഞതായിരിക്കും അല്ലെ? എനിക്കു വീടില്ല. നിശ്ചയം. അതാണ് അച്ഛൻ എന്നെയുംകൊണ്ടു് ഇവിടെതന്നെ പാർക്കുന്നതു്.


രാ:- എന്റെ മകൾക്കു മലയാളത്തിൽ വളരെ വിശേഷമായ വീടുണ്ടു്. അമ്മ പറഞ്ഞതു നേരാണ്. നിന്റെ അമ്മ ഒരിക്കലും കളവു പറക ഇല്ല. വീടു എന്റെ മകൾക്കുണ്ടു് എന്നു പറഞ്ഞു പിന്നെയും രാമൻമേനോൻ കല്യാണി അമ്മയെ ഓർത്തും അശ്രുക്കൾ വാർത്തും മകളുടെ മുഖത്തേയ്ക്കു നോക്കി.


ശാ:- വീടു് ഉണ്ടെങ്കിൽ നുമ്മൾക്കു് അവിടെ പോയി പാർക്കരുതേ, വീടു് ഉണ്ടു് എന്നു പറഞ്ഞു് അച്ഛൻ എന്തിനു കരയുന്നു?


രാമൻമേനോൻ എന്താണു കുട്ടിയോടു പറയേണ്ടതു് എന്നുള്ള ആലോചനയിൽ ആയി. ശാരദയ്ക്കു പതിനൊന്നു വയസ്സു പ്രായം

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/6&oldid=169866" എന്ന താളിൽനിന്ന് ശേഖരിച്ചത്