താൾ:Sarada.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതു കഴിഞ്ഞ്ശേഷം തിരുമുല്പാട്ടിലെ കോവിലകത്ത് അതിഘോഷമായി ഒരു അടിയന്തരം ഉണ്ടായിരുന്നു. തിരുമുല്പാടിലെ അമ്മയുടെ മാസം. ആ മാസടിയന്തിരത്തിൻനാൾ നാലഞ്ചായിരം എടങ്ങഴി അരിവെച്ചു സർവ്വാണിസദ്യ നിശ്ചയിച്ചിരുന്നു.സർവ്വാണിസദ്യ തകരാക്കിത്തീർക്കേണമെന്നു നിശ്ചയിച്ച് അച്ഛന്റെ പ്രദേശത്തുനിന്ന് ഒന്നു രണ്ടായിരം ആൾക്കാരെ സർവ്വാണിസാപ്പാടിനായി അയപ്പിച്ചു. അവർ അവിടെച്ചെന്നു കലശൽകൂടി ചോറു കടന്നുവാരി വെപ്പുസ്ഥലം അശുദ്ധമാക്കി ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ സകലതും നശിപ്പിച്ചു അന്യോന്യം അടിയും പിടിയും നിലവിളിയും കലശലാക്കി. ഈ ലഹള കണ്ടു ഭയപ്പെട്ട് അടിയന്തരത്തിനു വന്ന മര്യാദക്കാരായ ആളുകൾ എല്ലാം ഓടി ഒളിച്ചു. തിരുമുല്പാടും കുടുംബവും മാളികമേൽ പോയി വാതിലടച്ചു. അടിയന്തിരം കേവലം ഉരസലായിപ്പോയി. ഈ സംഗതിയെ കുറിച്ചു തിരുമുല്പാട് മജിസ്ത്രേട്ടിൽ അച്ഛന്റെ മേൽ അന്യായം കൊടുത്തു. മജിസ്ത്രേട്ട് ദീർഘമായി വിസ്തരിച്ച് അന്യായം കളവാണെന്ന് കണ്ടു നീക്കി.

ഒരു ഹീനജാതിയായ സ്ത്രീയെക്കൊണ്ട്, തിരുമുല്പാടുമായി ഉണ്ടായിട്ടുള്ള സംസർഗ്ഗത്താൽ തനിക്കു ഒരു കുട്ടി ഉണ്ടായിരിക്കുന്നുവെന്നും അതിന്നു ചിലവിനു വാങ്ങി കൊടുപ്പിക്കേണമെന്നും ഒരു കള്ള അന്യായം അച്ഛൻ കൊടുപ്പിച്ചു. ആ കാര്യം വിചാരണ ചെയ്ത് മജിസ്ത്രേട്ട് ഒടുവിൽ അന്യായത്തെ നീക്കി. എങ്കിലും തിരുമുല്പാടിന്നു അതുനിമിത്തം കഠിനമായ വ്യസനവും അപമാനവും ഉണ്ടാക്കിത്തീർത്തു.

തിരുമുല്പാടിന്റെ കോവിലകത്തുള്ള സ്ത്രീകളുടെ സംബന്ധക്കാരായ ഒന്നു രണ്ടു നമ്പൂതിരിമാരോടു ഭീഷണി പറഞ്ഞ് സംബന്ധം വിടിയിപ്പിച്ചു. ഇങ്ങനെ ഇവർ തമ്മിൽ നടന്ന വ്യവഹാരങ്ങളെക്കുറിച്ചും ദുഷ്ടകർമ്മങ്ങളെക്കുറിച്ചും മുഴുവനും ഇവിടെ പറയുവാൻ പ്രയാസമാണ്. വ്യവഹാരങ്ങളിൽ മിക്കവാറും കലാശം തിരുമുല്പാടിനു ദോഷമായിട്ടാണ്. തിരുമുല്പാടിന്റെ ഭാഗം നേരായാലും കളവായാലും കാര്യം അവാസാനിക്കുന്നതിൽ ഭേദം അധികമായി ഉണ്ടാവാറില്ല. എന്നാൽ നിർഭാഗ്യവശാൽ തിരുമുല്പാട് ഒരു വ്യവഹാരപ്രിയനായിരുന്നു. ദ്രവ്യപ്രബലത ഉള്ളാളുമായി വ്യവഹാരത്തിൽ മത്സരിക്കുന്നത് എല്ലായ്പോഴും അപകടമാണെന്നുള്ള ബോദ്ധ്യം നല്ലവണ്ണം ഉണ്ടാവാൻ മാത്രമുള്ള പഠിപ്പ് തിരുമുല്പാടിന്നു ഉണ്ടായി എങ്കിലും പിന്നെയും വ്യവഹാരത്തിൽ ഉള്ള രസം അശേഷം ഇദ്ദേഹത്തിന്നു വിട്ടിട്ടില്ല. എന്തെങ്കിലും ഒരു സുഷിരം കിട്ടിയാൽ അതിൽ കൂടെ അച്ഛന്റെ നേരെ പാഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/46&oldid=169851" എന്ന താളിൽനിന്ന് ശേഖരിച്ചത്