താൾ:Sarada.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാം അദ്ധ്യായം


രാമവർമൻ തിരുമുല്പാട് എന്ന ദേഹത്തെപ്പറ്റി ഒന്നാം അദ്ധ്യായത്തിൽ ഒരേടത്ത് വായിച്ചത് എന്റെ വായനക്കാരുടെ ഓർമ്മയിൽ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ വസതി ഉദയന്തളി എന്ന ഒരു പ്രദേശത്തായിരുന്നു. ഈ സ്ഥലം പൂഞ്ചോലക്കര എടത്തിൽ നിന്ന് ഏകദേശം ഒരു രണ്ടു കാതം കിഴക്കായിരുന്നു. അദേഹം പൂഞ്ചോലക്കര എടത്തിൽ ഉണ്ടായിരുന്നു ലക്ഷ്മി അമ്മയുടെ ഭർത്താവായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ സ്ത്രീ മരിക്കുന്നതിനു രണ്ടൂ സംവത്സരങ്ങൾക്കു മുമ്പു രാമവർമ്മൻ തിരുമുൽപ്പാടും പൂഞ്ചോലക്കര അച്ചനുമായി തമ്മിൽ ബദ്ധമത്സരമായതിനാൽ തനിക്കു തന്നിലും അത്യന്ത അനുരാഗത്തോടുകൂടിയിരുന്ന ഭാർയ്യയെ ഉപേക്ഷിക്കേണ്ടിവന്നു. ഈ വേർപാടിന്നു ശേഷം ഉടനെ ലക്ഷ്മി അമ്മ മരിച്ചു. ശാരദയുടെ അമ്മയും ഈ ലക്ഷ്മിഅമ്മയും തമ്മിൽ അത്യന്തസ്നേഹമായിരുന്നു. അതു നിമിത്തം രാമവർമ്മൻതിരുമുല്പാട്ടിലേക്കു കല്യാണിഅമ്മയോട് അതിപ്രിയമായിരുന്നു. കല്യാണി അമ്മ രാജ്യംവിട്ടു പൊയ്ക്കളഞ്ഞതി. തിരുമുൽപ്പാട് കഠിനമായി വ്യസനിച്ചിരുന്നു.

പൂഞ്ചോലക്കര അച്ചനോളം ധനബാഹുല്യവും പ്രാബല്യവും ഉണ്ടായിരുന്നില്ലെങ്കിലും രാമവർമ്മൻ തിരുമുൽപ്പാട് നല്ല ഒരു ജന്മിയും കുറെ സ്വാധീനശക്തി ഉള്ളാളും ആയിരുന്നു.

പൂഞ്ചോലക്കര അച്ചനും ഇദ്ദേഹവുമായി അത്യന്ത വിരോധമായിരുന്നു. "മനുഷ്യന്നു മനുഷ്യനോളം ക്രൂരത ചെയ്യുന്ന ശത്രു ഭൂമണ്ഡലത്തിൽ മറ്റൊരു ജന്തുവും ഇല്ല" എന്ന് ഇംഗ്ലീഷ് കവി പറഞ്ഞതു സൂക്ഷ്മമായ ഒരഭിപ്രായമാണെന്ന് ഇവർ രണ്ടുപേരും അന്യോന്യം ചെയ്തിരുന്ന കർമ്മങ്ങളെ ഓർത്താൽ ഏവനും ബോദ്ധ്യപ്പെടും. ഇവർക്കു അന്യോന്യം ഉണ്ടായിരുന്ന പാരുഷ്യത്തിന്റെ കർക്കശത ഏതു പ്രകാരമായിരുന്നു എന്നു എന്റെ വായനക്കാരെ മനസ്സിലാക്കേണ്ടത് ഈ കഥയിൽ എനിമേൽ പറയുവാൻ പോകുന്ന സംഗതികളെ ഓർക്കുമ്പോൾ ആവശ്യമാണെന്ന് എനിക്കു തോന്നുന്നു. അതുകൊണ്ട് അതിനെപ്പറ്റി ചുരുക്കമായി ഇവിടെ പ്രസ്താവിക്കുന്നു.

ഒന്നാമത് മത്സരം തുടങ്ങുവാൻ കാരണം ഒരു ദേവസ്വമാണ്. ദേവസ്വം വാസ്തവത്തിൽ രാമവർമ്മൻ തിരുമുല്പാടിലെ വകയായിരുന്നു. പൂഞ്ചോലക്കര അച്ചനു പണ്ട് ഒരു മേൽക്കോയ്മസ്ഥാനം ഉണ്ടായിരുന്നുവത്രെ. എന്നാൽ എടത്തിൽനിന്ന് അധികം കാലമായി ആ സ്ഥാനസംബന്ദമായുള്ള യാതൊരു പ്രവൃത്തികളും ചെയ്തു വരികയൊ യാതൊരു അനുഭവങ്ങളും പറ്റിവരികയോ ഉണ്ടായിട്ടില്ല. അത്യാഗ്രഹിയായ രാഘവനുണ്ണിയുടെ ഉപദേശം നിമിത്തം ഈ മേൽക്കോയ്മസ്ഥാനം നടത്തിവരണമെന്ന് അച്ചനു കാംക്ഷ തുടങ്ങി. ആദ്യം ബന്ധുവിന്റെ നിലയിൽ ഇരുന്ന തിരുമുല്പാടുമായി സന്ധിസംസാരങ്ങൾ തുടങ്ങി. അതൊന്നും ഫലിച്ചില്ല. പിന്നെ ഈ പഴയ മേൽക്കോയ്മാവകാശം ഊരായ്മ തന്നെയാക്കി പിടിച്ചുകയറി വ്യവഹരിച്ചു. തിരുമുല്പാടിനെ തോല്പിച്ച് കൊല്ലത്തിൽ നാലഞ്ചായിരം ഉറുപ്പിക മുതലെടുപ്പുള്ള ദേവസ്വത്തെ അച്ചൻ കയ്ക്ക

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/44&oldid=169849" എന്ന താളിൽനിന്ന് ശേഖരിച്ചത്