താൾ:Sarada.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ എനിക്കു നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി ഓർത്തിട്ടാണ് വ്യസനം. നിങ്ങൾ രോഗിയായിത്തീർന്നു. ഇങ്ങിനെ വരാവുന്ന കാലത്ത് ഉപയോഗിപ്പാൻ സമ്പാദിച്ചു വച്ചിരുന്ന ധനം ഒക്കെയും നശിച്ചു. അനന്യഗതിയായ ഒരു പെങ്കുട്ടിയെ സംരക്ഷണം ചെയ്തു വളർത്തേണ്ടുന്ന ഭാരവും നിങ്ങളിൽ വന്നു ചേർന്നു. ഈ സ്ഥിതിയിൽ എന്നാൽ മാത്രമാണ് നിങ്ങൾക്ക് വല്ല സഹായങ്ങളും എനി ഉണ്ടാവാനുള്ളത്. അതും ഇപ്പോൾ ദൈവം ഇല്ലാതെ ചെയ്യുന്നതായാൽ കഷ്ടം---ഇത്രത്തോളം പറയുമ്പോഴേക്കു കല്യാണിഅമ്മ വ്യസനത്താൽ ഗൽഗദാക്ഷരങ്ങളായി സംസാരിപ്പാൻ കേവലം പാടില്ലാതെ ആയി കരഞ്ഞു. രമൻമേനോന്റെ ഹൃദയത്തിൽ ഉണ്ടായ പരിതാപത്തെ കുറിച്ച് എങ്ങിനെ പറയാം. അദ്ദേഹത്തിനും ഒരക്ഷരം സംസാരിപ്പാൻ പാടില്ലാതെ കുറേ നിമിഷങ്ങൾ തന്റെ പ്രാണപ്രിയ ആയ ഭാർയ്യയുടെ മുഖത്തേക്കു കണ്ണീർ വാർത്തുകൊണ്ടു നോക്കി.

"നീ ഇങ്ങിനെ വ്യസനിച്ചു പറയുന്നതു കേൾക്കുമ്പോൾ എന്റെ മനസ്സു ദഹിച്ചുപോകുന്നു. കാരണമില്ലാതെ നീ എന്നെ ഇങ്ങിനെ വ്യസനിപ്പിക്കൊല്ലെ. എനിക്ക് ഇതുവരെ വന്ന സകല കഷ്ടങ്ങളിലും വ്യസനശാന്തി നീ ഒരു ദേഹം നിമിത്തമാണ് ഉണ്ടായിട്ടുള്ളത്. ഞാൻ എത്രതന്നെ നിർഭാഗ്യവാനും പാപിയും ആയിരുന്നാലും എനിക്ക് ഇങ്ങിനെ ഒരു അത്യന്ത കഠിനസങ്കടം ദൈവം വരുത്തുകയില്ല, എന്നുതന്നെ ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അത്ര നിർദ്ദയമായി ഒരു പ്രാണിയോടും ഇത്ര കാരുണ്യമുള്ള ദൈവം ചെയ്കയില്ല. വെറുതെ വ്യസനിക്കരുതെ."

ഈ സംഭാഷണം ഉണ്ടായതിന്റെ രണ്ടാം ദിവസം "ഇത്ര കാരുണ്യമുള്ള ദൈവം അത്ര നിർദ്ദയമായി" തന്നെ ചെയ്തു. കല്യാണിഅമ്മ, ശാരദാ എന്നു പേരായ തന്റെ പെൺകിടാവിനെ അതിന്റെ അച്ഛൻ രാമൻമേനോൻ വശംവിട്ടു പരലോകം പ്രാപിക്കുകയും ചെയ്തു.

രാമൻ‌മേനവനും മകൾ ശാരദയും കഠിനമായ വ്യസനത്തിൽ ആയി. കയ്യിൽ രൊക്കം ഉണ്ടായിരുന്ന രണ്ടായിരത്തിൽ ചില്വാനം ഉറുപ്പികയും കല്യാണിഅമ്മയ്ക്കു തൻ ഉണ്ടാക്കിച്ചുകൊടുത്തതും അവളുടെ സ്വന്തം വകയും ആയ അഞ്ചാറായിരം ഉറുപ്പികയുടെ സ്വണ്ണാഭരണങ്ങളും ശാരദയ്ക്കു കൊടുത്ത സ്വൽപ്പം ചില പണ്ടങ്ങളും മാത്രമാണ് അപ്പോൾ രാമൻമേനോൻ പക്കൽ ഉണ്ടായിരുന്ന സ്വത്ത്. ഏതെങ്കിലും തന്റെ കുട്ടിയെ വിചാരിച്ച് രാമൻമേനോൻ വളരെ വിഷാദം തുടങ്ങി. സ്വരാജ്യമായ മലയാളത്തിലേക്കു തന്നെ മടങ്ങുന്നതോ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/4&oldid=169844" എന്ന താളിൽനിന്ന് ശേഖരിച്ചത്