Jump to content

താൾ:Sarada.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എടത്തിലേക്കു് ഇങ്ങിനെ ഒരു അവമാനം വന്നുചേർന്നുവല്ലോ. ഇങ്ങിനെ ഇതിൻകീഴിൽ ഒരവസ്ഥ ഈ എടത്തിലേക്കു സംഭവച്ചിട്ടില്ല. എനിക്കു് ഈ സ്ഥാനം വഹിച്ചു ജീവിച്ചിരിക്കേണമെന്നു എനി മനസ്സില്ല.

രാ :- ഇതു് എന്തൊരു കഥയാണു് ഇങ്ങിനെ കല്പനയാകുന്നതു്. വല്ല വികൃതികളും നുമ്മെ അവമാനിക്കണമെന്നു വിചാരിച്ചൊ വല്ല കാര്യലാഭമുണ്ടാവേണമെന്നു കരുതിയോ വല്ല തോന്നിയവാസവും എഴുതി അയച്ചാൽ നമുക്ക് എന്താണ് കുറവ്. ഈ കത്തിൽ കാണിച്ച അവസ്ഥ മുഴുവനും ശുദ്ധമേ ഭോഷ്ക്കാണെന്നുള്ളതിലേക്കു സംശയമുണ്ടോ. ആ പാപി കല്യാണി എന്ന സ്ത്രീ ഇവിടെ നിന്നു പോയിട്ടു രണ്ടുമാസങ്ങൾക്കുള്ളിൽ കുടകിലോ മറ്റൊ വെച്ചു മരിച്ചുപോയതായി സൂക്ഷ്മമായി ഇവിടെ വർത്തമാനം കിട്ടീട്ടുണ്ടല്ലൊ. പിന്നെ ആ സർപ്പദൃഷ്ടിക്കാരൻ കള്ളൻ വൈത്തിപ്പട്ടരും പണം സമ്പാദിക്കാമെന്നുള്ള മോഹത്തിന്മേൽ ഒരു കളവുണ്ടാക്കിത്തീർത്തു. നുമ്മളെ അവമാനിക്കാമെന്നു കരുതി ഇങ്ങിനെ പ്രവർത്തിക്കുന്നതാണെന്നുള്ളതിലേക്കു സംശയമുണ്ടോ ? ഈ പട്ടരു വലിയ ഭീഷണിക്കാരനും അതിസമർത്ഥനായ കള്ളനും ആണെന്നു നുമ്മൾക്കെല്ലാവർക്കും നിശ്ചയമുണഅടല്ലോ. ഈ കള്ളപ്പട്ടര് ഇത്രനാളും ഇങ്ങിനെ ഒരു ചതിക്കു വട്ടംകൂട്ടിവാൻ ശ്രമിച്ചു നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരു പെൺകുട്ടിയെ തരത്തിൽ പിടിച്ചു. അതിന് ഒരു അച്ഛനെയും സൃഷ്ടിച്ചു നുമ്മളുമായി വല്ല വ്യവഹാരമൊ കൂട്ടമൊ ഉണ്ടാക്കാമെന്നുള്ള ദുർവ്വിചാരത്തോടുകൂടി വൈത്തിപ്പട്ടര് ഉണ്ടാക്കിത്തീർത്ത് ഭോഷ്ക്കാണെന്നുള്ളതിലേക്കു എനിക്കു യാതൊരു സംശയവുമില്ല. ആ പട്ടര് ഇവിടെ രാമപുരത്ത് വന്നു നിൽക്കുന്നുണ്ടത്രെ ;കൃഷ്ണൻ ഇപ്പോൾ എന്നോടു പറഞ്ഞു.

ഒരു ഭൃത്യൻ കൃഷ്ണൻ :- അതെ വൈത്തിപ്പട്ടരെ ഇന്നു ഞാൻ രാമപുരത്ത് വെങ്കിച്ചൻ പട്ടരുടെ മഠത്തിൽ ചരക്കിനു പോയപ്പോൾ കണ്ടിരിക്കുന്നു. രണ്ടുനാഴിക പകലെ ആണു കണ്ടത്.

രാ :- ഞാൻ പറഞ്ഞില്ലേ. ഇനി ഇതിൽ സംശയിക്കാൻ ഉണ്ടോ.

അ :- വൈത്തിപ്പട്ടരെ കൃഷ്ണൻ കണ്ടുവോ ?

കൃ :- കണ്ടു. ആയാൾ എന്തൊ ഒരു കാര്യമായി വെങ്കിച്ചൻ പട്ടരെ കാണാൻ വന്നതാണെന്നു പറഞ്ഞു. നാളെ രാവിലെ മടങ്ങി നാട്ടിലേക്കു പോവുമെന്നും പറഞ്ഞു.

അ :- ഇവിടത്തെ വർത്തമാനം വല്ലതും നിന്നോടു ചോദിച്ചവേ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/34&oldid=169838" എന്ന താളിൽനിന്ന് ശേഖരിച്ചത്